2012-12-04 16:02:31

ഷെവലിയര്‍ ആന്‍റണിയുടെ നിര്യാണത്തില്‍ കെ.സി.ബി.സി അനുശോചിച്ചു


04 ഡിസംബര്‍ 2012, കൊച്ചി
ഷെവലിയര്‍ വി. സി ആന്‍റണിയുടെ നിര്യാണത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) അനുശോചിച്ചു. തീരദേശ ജനതയുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കെ.സി.ബി.സി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വി.സി ആന്‍റണിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖമുണ്ടെന്ന് കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ്പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിര്‍ അനുശോചന സന്ദേശത്തില്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.