2012-12-01 17:20:47

റിയോ യുവജനസംഗമം: കുരിശിന്‍റെ വഴിയുടെ ദൃശ്യാവിഷ്ക്കാരത്തില്‍ പങ്കെടുക്കാന്‍ അവസരം


01 ഡിസംബര്‍ 2012, റിയോ ഡി ജനീറോ
ആഗോള യുവജനസംഗമത്തിന്‍റെ ഭാഗമായി നടത്തുന്ന കുരിശിന്‍റെ വഴിയുടെ ദൃശ്യാവിഷ്ക്കാരത്തില്‍ പങ്കെടുക്കാന്‍ യുവജനങ്ങള്‍ക്ക് അവസരം. 2013 ജൂലൈ മാസത്തില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ആഗോള യുവജനസംഗമത്തില്‍ കുരിശിന്‍റെ വഴിയുടെ ദൃശ്യാവിഷ്ക്കാരം ഒരുക്കുന്നത് അതിപ്രശസ്തമായ കോപാകബന കടല്‍ത്തീരത്താണ്. ദൃശ്യാവിഷ്ക്കാരത്തിന് അഭിനേതാക്കളും ഗായകരും നര്‍ത്തകരുമായി 123 യുവജനങ്ങളെയാണ് അന്വേഷിക്കുന്നതെന്ന് സംഘടാകര്‍ അറിയിച്ചു. കുരിശിന്‍റെ വഴിയുടെ ദൃശ്യാവിഷ്ക്കാരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് audicoesjmj@rio2013 എന്ന ഇ മെയില്‍ വിലാസത്തില്‍ ഫോട്ടോ സഹിതം അപേക്ഷ സമര്‍പ്പിക്കാം.








All the contents on this site are copyrighted ©.