2012-11-22 16:50:10

അനാകര്‍ഷകമാകുന്ന
സമുദ്രലോകത്തെ തൊഴിലുകള്‍


22 നവംമ്പര്‍ 2012, വത്തിക്കാന്‍
വര്‍ദ്ധിച്ച ആത്മീയ സാമൂഹ്യ ഒറ്റപ്പെടലിന്‍റെ മേഖലയായി മാറുന്നുണ്ട് സമുദ്ര ലോകമെന്ന്,
ഐക്യ രാഷ്ട്ര സംഘടയുടെ വക്താവ്, ക്ലിയോപാട്രാ ഹെന്‍റി പ്രസ്താവിച്ചു. കടലില്‍ യാത്രചെയ്യുന്നവരുടെയും ജോലിചെയ്യുന്നവരുടെയും ശുശ്രൂഷയ്ക്കായുള്ള സംഘടന,
apostolatus maris –ന്‍റെ വത്തിക്കാനില്‍ ചേര്‍ന്നിരിക്കുന്ന 23-ാമത് അന്തര്‍ദേശീയ സമ്മേളനത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ തൊഴില്‍ വിഭാഗത്തിന്‍റെ ILO-യുടെ പ്രതിനിധി, ക്ലിയോപാട്രാ ഹെന്‍റി ഇങ്ങനെ പ്രസ്താവിച്ചത്.

ആഗോളവത്കൃതമായ സമുദ്ര ലോകത്ത്, സംസ്ക്കാരത്തിന്‍റെയും ഭാഷയുടെയും സാമൂഹ്യ വാഭാഗീയതയുടെയും വൈചിത്ര്യങ്ങള്‍ വര്‍ദ്ധിക്കുന്തോറും കപ്പലിലും കടലിലുമുള്ള തൊഴില്‍ കൂടുതല്‍ അനാകര്‍ഷകമാവുകയാണെന്നും ക്ലിയോപാട്രാ സമ്മേളനത്തെ ചൂണ്ടിക്കാട്ടി.
സമുദ്ര ലോകത്തെ തൊഴില്‍ ഉപേക്ഷിച്ചു പോകുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോഴും മുന്തിവരുന്ന ആഗോള വ്യാപാര വ്യവസ്ഥിതി കപ്പലിലും കടലിലും ജോലിചെയ്യുന്നവരെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുതയും ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതാണെന്ന് യുഎന്നിന്‍റെ വക്താവ്, ക്ലിയോപാട്ര വ്യക്തമാക്കി.











All the contents on this site are copyrighted ©.