2012-11-21 19:55:48

വിശ്വാസാധിഷ്ഠതമായ സഭയുടെ
ശാസ്ത്രീയ പ്രതിപത്തി


21 നവംമ്പര്‍ 2012, വത്തിക്കാന്‍
ശാസ്ത്രത്തിലുള്ള സഭയുടെ പ്രതിപത്തി വിശ്വാസാധിഷ്ഠിതമാണെന്ന്, വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍, ഫാദര്‍ ജോണ്‍ ഫ്യൂനസ് പ്രസ്താവിച്ചു.
നവംമ്പര്‍ 20-ാതിയതി വത്തിക്കാന്‍ റേഡിയോയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ശാസ്ത്രപഠനവും വിശ്വാസ ജീവിതവും ബന്ധപ്പെടുത്തി ഫാദര്‍ ജോണ്‍ ഫ്യൂനസ് സംസാരിച്ചത്.

വിശ്വാസം ദൈവത്തിന്‍റെ ദാനമായിരിക്കുന്നതുപോലെ തന്നെ, മനുഷ്യനെ ദൈവം ഭരമേല്പിച്ചിരിക്കുന്ന വലിയ സമ്മാനമാണ് ഈ പ്രപഞ്ചമെന്നും, പ്രപഞ്ചീക രഹസ്യങ്ങളിലേയ്ക്ക് സത്യസന്ധമായ ഗവേഷണങ്ങളിലൂടെയും ശാസ്ത്രീയ പഠങ്ങളിലൂടെയും മനുഷ്യന്‍ ഇറങ്ങിച്ചെല്ലുമ്പോള്‍ ദൈവവിക രഹ്യസ്യങ്ങളിലേയ്ക്കു തന്നെയാണ് ചൂഴ്ന്നിറങ്ങുന്നതെന്നും, വാനഗവേഷണ ശാസ്ത്രജ്ഞന്‍ കൂടിയായ,
ഫാദര്‍ ഫ്യൂനസ് പ്രസ്താവിച്ചു.

വിശ്വാസവും ശാസ്ത്രവും തമ്മില്‍ സമവായസംബന്ധം പുലര്‍ത്താമെന്നത് പുതിയ കണ്ടുപിടുത്തമല്ലെന്നും, പ്രാപഞ്ചിക രഹസ്യങ്ങളിലേയ്ക്ക് പ്രാര്‍ത്ഥനാപൂര്‍വ്വം ചൂഴ്ന്നിറങ്ങിയ ഈശോ സഭാ വൈദികരായിരുന്നു ഗ്രിഗരി ജോഹാം ബെന്‍റല്‍, തെയാര്‍ദേ ഷര്‍ദയിന്‍ എന്നിവരെന്നും,
ഫാദര്‍ ഫ്യൂനസ് ചൂണ്ടിക്കാട്ടി.
ദൈര്‍ഘ്യമാര്‍ന്ന പരിണാമത്തിന്‍റെ യുഗങ്ങളാണ് അമ്പരവിജ്ഞാനിയ കാലമെന്നും, ചരിക്കുന്ന സൗരയൂഥത്തിലേയ്ക്ക് ദൈവത്തിന്‍റെ കൃപാ കടാക്ഷം മറ്റേതു ഗോളത്തെക്കാളും മുന്‍പ് ഭൂമിയിലേയ്ക്ക്, കാലത്തിന്‍റെ തികവില്‍ പതിച്ചതാണ് ക്രിസ്തുവിന്‍റെ മനുഷ്യാവതാരമെന്നും, റോമിനുപുറത്ത് ക്യാസില്‍ ഗണ്ടോല്‍ഫോയിലുള്ള വത്തിക്കാന്‍റെ വാനനിരിക്ഷണ കേന്ദ്രത്തിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന ഫാദര്‍ ഫ്യൂണ്‍സ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.