2012-11-21 19:42:38

പരിമിതമായ അവസ്ഥകളില്‍
ഉപജീവനം തേടുന്നവരെ പരിരക്ഷിക്കണമെന്ന്


21 നവംമ്പര്‍ 2012, വത്തിക്കാന്‍
ലോകത്ത് ഇനിയും സുക്ഷിതമല്ലാത്ത തൊഴില്‍ പരമ്പരാഗത മത്സ്യബന്ധനമാണെന്ന്, യുഎന്നിന്‍റെ അന്താരാഷ്ട്ര തൊഴിള്‍ സംഘട International Labour Organization – ന്‍റെ ഡയറക്ടര്‍ ജനറല്‍, ബ്രാന്‍റ് വാഗ്നര്‍ പ്രസ്താവിച്ചു.
കലില്‍ യാത്രചെയ്യുന്നവരുടെയും ജോലിചെയ്യുന്നവരുടെയും ശുശ്രൂഷയ്ക്കായുള്ള സംഘടന apostolatus maris –ന്‍റെ വത്തിക്കാനില്‍ ചേര്‍ന്നിരിക്കുന്ന 23-ാമത് അന്തര്‍ദേശീയ സമ്മേളനത്തിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രതിനിധി, ബ്രാന്‍റ് വാഗ്നര്‍ ഇങ്ങനെ പ്രസ്താവിച്ചത്. പ്രവാസികാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിന്‍റെ ആഭിമുഖ്യത്തിലാണ് സമ്മേളനം വത്തിക്കാനില്‍ നടക്കുന്നത്.

ഉപജീവനത്തിനായി മീന്‍ പിടിക്കാനിറങ്ങുന്ന സ്ത്രീകളുടേയും പുരുഷന്മാരുടേയും ആരോഗ്യം, പ്രായപരിധി, തൊഴില്‍ സമയം എന്നിവ ഇനിയും നിജപ്പെടുത്താതെയാണ് ഇവര്‍ അദ്ധ്വാനിക്കുന്നതെന്നും,
അവരുടെ പാര്‍പ്പിടം, ഭക്ഷണം, തൊഴില്‍സൗകര്യം, സുരക്ഷ, കുട്ടികള്‍, കുടുംബം, മത്സ്യസംരക്ഷണം, വിപണനം എന്നിവയെക്കുറിച്ച് ഇനിയും നിയമസംരക്ഷണം അവര്‍ക്കില്ല എന്ന വസ്തുത അടിയന്തിരമായി പരിഗണിക്കേണ്ടതാണെന്നും വാഗ്നര്‍ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

അപകടകരമായ അവസ്ഥകളില്‍ ഉപജീവനം തേടുന്ന മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഐക്യരാഷ്ട്ര സംഘടന അന്തര്‍ദേശിയ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ടെങ്കിലും, ഇനിയും അവ പ്രാബല്യത്തില്‍ കൊണ്ടുവരുവാന്‍ എല്ലാ രാഷ്ട്രങ്ങള്‍ക്കും സാധിച്ചിട്ടില്ലെന്നും യുഎന്നിന്‍റെ വക്താവ് പങ്കുവച്ചു.








All the contents on this site are copyrighted ©.