2012-11-19 19:14:43

പാപ്പാ ക്ഷണിക്കുന്നു
യുവജന സമ്മേളനത്തിന് സന്ദേശം


19 നവംമ്പര്‍ 2012, വത്തിക്കാന്‍
ബ്രസീലില്‍ അരങ്ങേറുന്ന 2013-ലെ ലോക യുവജനമേളയ്ക്ക് നല്കുന്ന സന്ദേശത്തിലാണ് പാപ്പ യുവജനങ്ങളെ മേളയിലേയ്ക്ക് ക്ഷണിച്ചത്. യുവജനങ്ങള്‍ക്കുള്ള പാപ്പായുടെ സന്ദേശം നവംമ്പര്‍ 16-ാം തിയതി വെള്ളിയാഴ്ച രാവിലെയാണ് വത്തിക്കാനില്‍ പ്രകാശനംചെയ്തത്. മറ്റാര്‍ക്കും മുന്‍പ്, മേളയിലേയ്ക്ക് താന്‍ യുവജനങ്ങളെ ക്ഷണിക്കുന്നു, എന്ന വാക്കുകളോടെയാണ് പാപ്പാ സന്ദേശം ആരംഭിച്ചിരിക്കുന്നത്.

റിയോ നഗരത്തില്‍ കരങ്ങള്‍ വിരിച്ചുനില്‍ക്കുന്ന യേശുവിന്‍റെ വശ്യമായ ശില്പവും ലോകത്തിന് ഇന്ന് ഏറെ ആവശ്യമായ ക്രിസ്തു സ്നേഹത്തിന്‍റെ സാക്ഷികളാകുവാന്‍ യുവജനങ്ങളെ ക്ഷണിക്കുകയാണെന്നും സന്ദേശത്തിലൂടെ പാപ്പ ഉദ്ബോധിപ്പിച്ചു. സഭ ആചരിക്കുന്ന വിശ്വാസവത്സരവും, നവസുവിശേഷവത്ക്കരണ പദ്ധിതിയുമായി സന്ധിചേരുന്ന ലോക യുവജനമേള, “നിങ്ങള്‍ ലോകമെങ്ങും പോയി സകല ജനതകളോടും സുവിശേഷം പ്രഘോഷിക്കുവിന്‍,” എന്ന് ക്രിസ്തു അവസാനമായി നല്കിയ സുപ്രധാനമായ പ്രേഷിതദൗത്യത്തിലേയ്ക്ക് യുവതീ യുവാക്കളെ പ്രത്യേകമായി വിളിക്കുന്നുണ്ടെന്നും പാപ്പ സന്ദേശത്തില്‍ പരാമര്‍ശിച്ചു.

ബ്രസീലിലെ റിയോ ദി ജനായിയോ നഗരത്തില്‍ 2013 ജൂലൈ 23-മുതല്‍ 28-വരെ തിയതികളിലാണ് യുവജനമേള അരങ്ങേറുന്നത്.

യുവജനങ്ങള്‍ക്ക് താന്‍ നല്കുന്ന ക്ഷണത്തിന്‍റെ അടിയന്തിര സ്വഭാവവും അനിവാര്യതയും കാണിക്കാന്‍, ക്രിസ്തുവിനെ ആര്‍ദ്രമായി പിന്‍ചെന്നുകൊണ്ട് ദൈവരാജ്യത്തിന്‍റെ സന്ദേശം വിദൂരവും വെല്ലുവിളകള്‍ നിറഞ്ഞതുമായ ചുറ്റുപാടുകളില്‍ എത്തിച്ച ധീരരായ യുവവിശുദ്ധരുടെ മാതൃകയും പാപ്പ സന്ദേശത്തില്‍ ഉദ്ധരിച്ചു.








All the contents on this site are copyrighted ©.