2012-11-19 18:38:06

അന്താരാഷ്ട്ര ശിശുദിനം
അടിസ്ഥാന അവകാശങ്ങള്‍ മാനിക്കപ്പെടാന്‍


20 നവംമ്പര്‍ 2012, റോം
കുട്ടുകളുടെ അടിസ്ഥാന അവകാശങ്ങള്‍ മാനിക്കാന്‍ ജനനപത്രിക ഉറപ്പുവരുത്തുകയാണ് അദ്യം ചെയ്യേണ്ടതെന്ന്, സലീഷ്യന്‍ സഭയുടെ റെക്ടര്‍ മേജര്‍, ഡോണ്‍ പാസ്ക്വാള്‍ ചാവെസ് പ്രസ്താവിച്ചു.

നവംമ്പര്‍ 20-ാം തിയതി ഐക്യ രാഷ്ട്ര സംഘടന ആചരിക്കുന്ന ‘അന്താരാഷ്ട്ര ശിശു ദിന’ത്തോടനുബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയിലാണ്, യുവജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സലീഷ്യന്‍ സഭയുടെ തലവനും, ഡോണ്‍ബോസ്ക്കോയുടെ 9-ാമത്തെ
പിന്‍ഗാമിയുമായ ഡോണ്‍ ചെവെസ് ഇങ്ങനെ പ്രസ്താവിച്ചത്.

നിര്‍ബന്ധമായും കുട്ടികളുടെ ജനനം ആഗോള വ്യാപകമായി റെജിസ്റ്റര്‍ ചെയ്യുകയാണ് അവരുടെ മേലുള്ള അധിക്രമങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രായോഗിക മാര്‍ഗ്ഗമെന്ന് ഡോണ്‍ ചാവെസ് പ്രസ്താവനിയില്‍ നിര്‍ദ്ദേശിച്ചു. മതനേതാക്കള്‍ സംഘടിച്ച് കുഞ്ഞുങ്ങളുടെ ജനനം ക്രിത്യമായി രേഖപ്പെടുത്തുകയാണെങ്കില്‍ അവര്‍ക്കെതിരെ ഇന്നു നടമാടുന്ന മനുഷ്യാവകാശത്തിനു വിരുദ്ധമായ അധിക്രമങ്ങളെ ഇല്ലാതാക്കാമെന്ന് സലീഷ്യന്‍ സഭയുടെ റെക്ടര്‍ മേജര്‍, ഡോണ്‍ പാസ്ക്വാള്‍ ചാവെസ് പ്രസ്താവിച്ചു.

കുഞ്ഞിന്‍റെ അസ്തിത്വവും പൗരത്വവും മനുഷ്യാന്തസ്സും മാനിക്കുന്നതാണ് ഔദ്യോഗി ജനനപത്രികയെന്നും, അതുവഴി അവര്‍ സാമൂഹ്യ അവകാശങ്ങള്‍ക്കും ക്ഷേമപദ്ധതികള്‍ക്കും വിദ്യാഭ്യസത്തിനും തൊഴിലിനും യോഗ്യതയുള്ളവരായിത്തീരുമെന്നും ഡോണ്‍ ചാവെസ്, റോമില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.