2012-11-16 18:10:37

സിറയന്‍ ജനതയ്ക്ക്
അമേരിക്കയുടെ സാമ്പത്തിക സഹായം


16 നവംമ്പര്‍ 2012, വാഷിങ്ടണ്‍
സിറിയയിലെ അഭ്യന്തര കലാപത്തില്‍ കേഴുന്ന ജനങ്ങളെ തുണയ്ക്കുവാന്‍ അമേരിക്ക സഹായധനവുമായ് എത്തുന്നു. 200 മില്യന്‍ ഡോളര്‍, 20 കോടിയിലേറെ രൂപയാണ് അമേരിക്കയിലെ ജനങ്ങളുടെ പേരില്‍ സിറിയയില്‍ എത്തിക്കുന്നതെന്ന്, സ്റ്റേറ്റ് സെക്രട്ടറി ഹിലരി റോഡാം ക്ലിന്‍റന്‍ നവംമ്പര്‍ 14-ാന് വൈറ്റ് ഹൗസില്‍ നടത്തിയ മാധ്യമ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

യുദ്ധത്തിന്‍റെയും അഭ്യന്തരകലാപത്തിന്‍റെയും കെടുതിയും ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സിറിയയ്ക്കും സമീപത്തുള്ള ഇതര മദ്ധ്യപൂര്‍വ്വ രാജ്യങ്ങള്‍ക്കും ഈയിടെ നല്കിയ ഭക്ഷണം, വസ്ത്രം, താല്ക്കാലിക പാര്‍പ്പിട സൗകര്യങ്ങള്‍, മരുന്ന്, എന്നിവയ്ക്കു പുറമെയാണ് വേദനിക്കുന്ന സിറിയന്‍ ജനതയുടെ അടിസ്ഥാന ആവശ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുള്ള
ഈ സാമ്പത്തിക സഹായമെന്നും, ഹിലരി ക്ലിന്‍റണ്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.