2012-11-15 20:04:39

സന്ദേശം സജീവവും സാര്‍ത്ഥകവുമാക്കുന്ന
ഡിജിറ്റല്‍ മാധ്യമങ്ങള്‍


15 നവംമ്പര്‍ 2012, ബാള്‍ട്ടിമൂര്‍
ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ സുവിശേഷസന്ദേശം ഇനിയും സജീവവും സാര്‍ത്ഥകവുമാക്കാമെന്ന്, അമേരിക്കയിലെ മെത്രാന്‍ സമിതി പ്രസ്താവിച്ചു. ബാള്‍ട്ടിമൂറില്‍ സമ്മേളിച്ചിരിക്കുന്ന ദേശീയ മെത്രാന്‍ സമിതിയുടെ ശരത്ക്കാല സമ്മേളനമാണ് വര്‍ദ്ധിച്ച ആശയപ്രകാശന സാമര്‍ത്ഥ്യമുള്ള അത്യാധുനിക ഡിജിറ്റള്‍ മാധ്യങ്ങള്‍ സുവിശേഷപ്രരാചരണത്തിന് ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചത്.

അമേരിക്കയിലെ പകുതിയിലധികം (62 ശതമാനം, മൂന്നുകോടിയിലധികം വരുന്ന) കത്തോലിക്കരും facebook, twitter പോലുള്ള വിനിമയ സാദ്ധ്യതകളുടെ ഉപഭോക്താക്കളാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ഫലവത്തായ സുവിശേഷവത്ക്കരണത്തിന് ഡിജിറ്റള്‍ മാധ്യമങ്ങള്‍ ക്രമീകൃതമായി ഉപയോഗപ്പെടുത്തുവാന്‍ മെത്രാന്‍ സമിതി തീരുമാനിച്ചത്.
ചിത്രവും ചലനവും വര്‍ണ്ണങ്ങളുമായി വ്യക്തികളുടെ വിരല്‍ത്തുമ്പില്‍ സന്ദേശം ലഭ്യമാക്കുന്ന ഡിജിറ്റല്‍ മാധ്യമങ്ങള്‍ പുതുമയും കൗതുകവും ഉണര്‍ത്തുന്ന ഉന്മേഷഭരിതമായ സുവിശേഷത്തിന്‍റെ വിനിമയ സാദ്ധ്യതയാണെന്ന്, സമിതിയുടെ മാധ്യമ കമ്മിഷന്‍ ഡയറക്ടറും Salt Lake ന്‍റെ മെത്രാനുമായ ബിഷപ്പ് ജോണ്‍ വെസ്റ്റര്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.