2012-11-14 18:00:27

ജീവിതയാത്രയിലെ ആത്മീയ സഹചാരികള്‍
സഭയിലെ വാഴ്ത്തപ്പെട്ടവര്‍


14 നവംമ്പര്‍ 2012, റോം
ദൈവസന്നിധിയില്‍ എത്തിച്ചേരുംവരെ ജീവിതത്തിന്‍റെ സുഖദുഃഖങ്ങള്‍ വഹിക്കാന്‍ മനുഷ്യരെ തുണയ്ക്കുന്നവരാണ് വാഴ്ത്തപ്പെട്ടവരെന്ന്, വിശുദ്ധരുടെ നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാത്തോ പ്രസ്താവിച്ചു.
നവംമ്പര്‍ 17-ന് വാഴ്ത്തപ്പെട്ടവരുടെ പദവിലേയ്ക്കു ഉയര്‍ത്തപ്പെടുന്ന ‘അര്‍ജെന്‍റീനായിലെ പാവങ്ങളുടെ അമ്മ,’ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ദൈവദാസി സിസ്റ്റര്‍ ക്രെഷെന്‍സിയായെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ അമാത്തോ ഇപ്രകാരം പ്രസ്താവിച്ചത്.

സ്നേഹം കരുണ എളിമ ക്ഷമ പരിത്യാഗം എന്നീ ക്രിസ്തീയ പുണ്യങ്ങളുടെ പാരവശ്യവും, ഒപ്പം ആഴമായ വിശ്വാസവും സ്വായത്തമാക്കി, കന്യകാനാഥയുടെ ഓര്‍ത്തോയിലുള്ള സന്ന്യാസസഭയില്‍ 1897-മുതല്‍ 1932-വരെ കാലയളവില്‍ ജീവിച്ച ധന്യയായ സിസ്റ്റര്‍ മേരി ക്രെഷെന്‍സിയായെയാണ് ബൂനോസേരസ്സില്‍വച്ച് വാഴ്ത്തപ്പെട്ടവരുടെ പദവിയിലേയ്ക്ക്
താന്‍ ഉയര്‍ത്തുന്നതെന്നും കര്‍ദ്ദിനാള്‍ അമാത്തോ വെളിപ്പെടുത്തി.









All the contents on this site are copyrighted ©.