2012-11-13 16:10:55

നവസുവിശേഷവല്‍ക്കരണവും സഭൈക്യവും


13 നവംബര്‍ 2012, വത്തിക്കാന്‍
സാര്‍വ്വത്രിക സഭയുടെ നവസുവിശേഷവല്‍ക്കരണ ദൗത്യത്തില്‍ ക്രൈസ്തവരുടെ ഐക്യം നിര്‍ണ്ണായകമെന്ന് ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ കേര്‍ട്ട് കോഹ്. 12ാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ ആരംഭിച്ച ക്രൈസ്തവ സഭകളുടെ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്തുകയായിരുന്നു അദ്ദേഹം. നവസുവിശേഷവല്‍ക്കരണമെന്ന വെല്ലുവിളി നിറഞ്ഞ ദൗത്യം ഏറ്റെടുക്കുമ്പോള്‍ ഭിന്നിച്ചു നില്‍ക്കുന്ന ക്രൈസ്തവസഭകളുടെ സമ്പൂര്‍ണ്ണ ഐക്യത്തിനായി പരിശ്രമിക്കേണ്ടത് അതിപ്രസക്തമാണ്. വിശ്വാസ്യതയുള്ള സുവിശേഷവല്‍ക്കരണ -നവസുവിശേഷവല്‍ക്കരണ ശുശ്രൂഷയ്ക്ക് ക്രൈസ്തവരുടെ ഐക്യം കൂടിയേത്തീരു. ഇതര മതങ്ങളുമായുള്ള സംവാദവും സൗഹൃദവും സഹകരണവും സുവിശേഷവല്‍ക്കരണ ദൗത്യത്തിന്‍റെ ഭാഗമാണെന്നും കര്‍ദിനാള്‍ കോഹ് പ്രസ്താവിച്ചു.
“നവസുവിശേഷവല്‍ക്കരണത്തില്‍ സഭൈക്യത്തിനുള്ള പ്രാധാന്യം” എന്ന വിഷയത്തെ കേന്ദ്രീകരിച്ചു നടക്കുന്ന പഞ്ചദിനസമ്മേളനം നവംബര്‍ 16ന് സമാപിക്കും.








All the contents on this site are copyrighted ©.