2012-11-13 16:09:53

ധന്യയായ പോളിന്‍ ഷാരിക്കൂവിന്‍റെ 150ാം ചരമവാര്‍ഷികം


13 നവംബര്‍ 2012, വത്തിക്കാന്‍
ധന്യയായ ഫ്രഞ്ച് സന്ന്യാസിനി പോളിന്‍ മാരി ഷാരിക്കൂവിന്‍റെ 150ാം ചരമവാര്‍ഷികത്തിന്‍റേയും ധന്യയുടെ വീരോചിത പുണ്യങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന്‍റെ 50ാം വാര്‍ഷികത്തിന്‍റേയും ആഘോഷപരിപാടികളില്‍ കര്‍ദിനാള്‍ പോള്‍ പോപാര്‍ഡ് പ്രത്യേക പേപ്പല്‍ പ്രതിനിധിയായി പങ്കെടുക്കും. നവംബര്‍ 10ാം തിയതി ശനിയാഴ്ചയാണ് സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്‍അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ പോള്‍ പോപാര്‍ഡിനെ ധന്യയായ പോളിന്‍ ഷാരിക്കൂവിന്‍റെ ജൂബിലിആഘോഷത്തില്‍ തന്‍റെ പ്രതിനിധിയായി പങ്കെടുക്കാന്‍ മാര്‍പാപ്പ നിയോഗിച്ചത്. 2013 ജനുവരി 9ന് ഫ്രാന്‍സിലെ ലെയോണില്‍ നടക്കുന്ന ജൂബിലി ആഘോഷസമാപന ചടങ്ങിലാണ് കര്‍ദിനാള്‍ പോപാര്‍ഡ് പങ്കെടുക്കുക.
1799 – 1862 കാലഘട്ടത്തില്‍ ജീവിച്ച ഷാരിക്കൂ 1862 ജനുവരി 9നാണ് മരണമടഞ്ഞത്. 1963ല്‍ വാഴ്ത്തപ്പെട്ട ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ ഷാരിക്കൂവിന്‍റെ വീരോചിത പുണ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവച്ചതോടെയാണ് ഈ ഫ്രഞ്ച് സന്ന്യാസിനി ധന്യപദവിയിലേക്കുയര്‍ത്തപ്പെട്ടത്.








All the contents on this site are copyrighted ©.