2012-11-13 16:10:42

അന്താരാഷ്ട്ര പഠനശിബിരം: ‘പ്രായശ്ചിത്തം - ഗ്രിഗോറിയോസ് ഏഴാമന്‍ മാര്‍പാപ്പയുടെ കാലം മുതല്‍ ബൊനിഫസ് ഏട്ടാമന്‍ മാര്‍പാപ്പയുടെ കാലംവരെ’


13 നവംബര്‍ 2012, വത്തിക്കാന്‍
പ്രായശ്ചിത്തത്തെ സംബന്ധിച്ച് ഗ്രിഗോറിയോസ് ഏഴാമന്‍ മാര്‍പാപ്പയുടെ കാലം മുതല്‍ ബൊനിഫസ് ഏട്ടാമന്‍ മാര്‍പാപ്പയുടെ കാലംവരെയുള്ള സഭാപ്രബോധനങ്ങളെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര പഠനശിബിരം നവംബര്‍ 16, 17 തിയതികളില്‍ വത്തിക്കാനില്‍ നടക്കും. പരിശുദ്ധ സിംഹാസനത്തിന്‍റെ അപ്പസ്തോലിക അനുരഞ്ജന കോടതിയാണ് പഠനശിബിരം സംഘടിപ്പിച്ചിരിക്കുന്നത്. ഗ്രിഗോറിയോസ് ഏഴാമന്‍ മാര്‍പാപ്പ 1015മുതല്‍ 1085വരെയാണ് കത്തോലിക്കാ സഭയെ നയിച്ചത്. 1235ല്‍ സഭാനേതൃത്വം ഏറ്റെടുത്ത ബൊനിഫസ് എട്ടാമന്‍ മാര്‍പാപ്പ 1303 ഒക്ടോബര്‍ 11ന് മരണമടയുന്നതുവരെ സഭയെ നയിച്ചു.
ഏകദേശം മൂന്നുനൂറ്റാണ്ടുകാലം അനുരജ്ഞനത്തെയും പ്രായശ്ചിത്തത്തെയും സംബന്ധിച്ച സഭാ പ്രബോധനങ്ങളെ അധികരിച്ചുള്ള പഠനങ്ങളും ചര്‍ച്ചകളുമാണ് പഠനശിബിരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപ്പസ്തോലിക അനുരഞ്ജന കോടതിയുടെ തലവന്‍ കര്‍ദിനാള്‍ ജെയിംസ് ഫ്രാന്‍സിസ് സ്റ്റാഫോര്‍ഡ്, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജെറാര്‍ഡ് ലുഡ്വിങ് മ്യുള്ളര്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.








All the contents on this site are copyrighted ©.