2012-11-08 18:39:31

ഗ്വാതമാല ഭൂമികുലുക്കത്തില്‍
പാപ്പാ അതീവദുഃഖം രേഖപ്പെടുത്തി


8 നവംമ്പര്‍ 2012, വത്തിക്കാന്‍
ലാറ്റിനമേരിക്കന്‍ രാജ്യമായ ഗ്വാതമാലയിലുണ്ടായ ഭൂമികുലുക്കത്തില്‍ പാപ്പാ അതീവദുഃഖം രേഖപ്പെടുത്തി. നവംമ്പര്‍ 7-ാം തിയതി ബുധനാഴ്ച പ്രാദേശിക സമയം രാവിലെയാണ് ഗ്വാതമാലയില്‍ ഭൂമികുലുക്കമുണ്ടായത്. അവിടെയുള്ള ക്രൈസ്തവ സ്ഥാപനങ്ങളോടും സമൂഹങ്ങളോടും സന്മനസ്സുള്ള ഏവരോടും സഹായ ഹസ്തവുമായി വേദനിക്കുന്നവരുടെ പക്കലെത്തണമെന്ന് സന്ദേശത്തിലൂടെ പാപ്പ ആഹ്വാനംചെയ്തു.

മരണടഞ്ഞവരുടെ ബന്ധുമിത്രാദികളെ അനുശോചനം അറിയിച്ച പാപ്പ,
കെടുതിയില്‍പ്പെട്ട ഗ്വാതമാലന്‍ ജനതയ്ക്ക് പിന്‍തുണയും പ്രാര്‍ത്ഥനയും വാഗ്ദാനംചെയ്തു.

ഗ്വാതമാലയുടെ ശാന്തസമുദ്ര തീരത്ത് 7.8 റിക്ടര്‍ സ്കെയിലിലുണ്ടായ ഭൂമികുലുക്കമാണ് 52 പേരുടെ മരണത്തിനിടയാക്കുകയും അനേകരെ മുറിപ്പെടുത്തുകയും ഭവനരഹിതരാക്കുകയും വന്‍ നാശനഷ്ടങ്ങള്‍ വിതയ്ക്കുകയും ചെയ്തതെന്ന് വാര്‍ത്താ ഏജെന്‍സികള്‍ അറിയിച്ചു.









All the contents on this site are copyrighted ©.