2012-11-08 19:26:03

ഒബാമയ്ക്ക് പാപ്പായുടെ ആശംസകള്‍


8 നവംമ്പര്‍ 2012, വത്തിക്കാന്‍
രണ്ടാം തവണയും അമേരിക്കയുടെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ബാറക്ക് ഒബാമയ്ക്ക് പാപ്പ അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു. അമേരിക്കയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് കാര്‍ലോ വിഗാനോ വഴി നവംമ്പര്‍ 7-ാം തിയതി അയച്ച സന്ദേശത്തിലാണ് പാപ്പ ഒബാമയെ അനുമോദിച്ചത്.

സമുന്നതവും ഏറെ ഉത്തരവാദിത്വപൂര്‍ണ്ണവുമായ പ്രസിഡന്‍റ് പദവി സ്വാതന്ത്യത്തിന്‍റെയും നീതിയുടെയും പാതയില്‍ യഥായോഗ്യം ഉപയോഗിച്ചുകൊണ്ട്, അമേരിക്കന്‍ ജനതയെ മാത്രമല്ല ലോക ജനതയെ മുഴുവന്‍ സമാധാനത്തിന്‍റെ പാതയില്‍ നയിക്കുവാന്‍ ദൈവം ഒബാമയെ അനുഗ്രഹിക്കട്ടെയെന്നും സന്ദേശത്തിലൂടെ പാപ്പ ആശംസിച്ചു.








All the contents on this site are copyrighted ©.