2012-11-08 20:28:54

ആദി വചനത്തില്‍ എത്തിച്ചേരുന്ന
മനുഷ്യന്‍റെ ശാസ്ത്രീയ ത്വരയെക്കുറിച്ച് പാപ്പ


8 നവംമ്പര്‍ 2012, വത്തിക്കാന്‍
സങ്കീര്‍ണ്ണമായ പ്രാപഞ്ചിക ഐക്യത്തെ വിശകലനംചെയ്യുന്ന പരസ്പരബന്ധമുള്ള ചിട്ടകളാണ് ശാസ്ത്ര വിഭാഗങ്ങളെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു. നവംമ്പര്‍ 8-ാം തിയതി രാവിലെ വത്തിക്കാനിലെത്തിയ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയുടെ സമ്പൂര്‍ണ്ണ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് പാപ്പ ഇങ്ങനെ പ്രസ്താവിച്ചത്.

അറിയപ്പെടുന്ന വസ്തുക്കളെക്കുറിച്ച് ആധുനിക ശാസ്ത്രം നല്കുന്ന അധികമായ അറിവ് പ്രകൃതിയുടെ ഗഹനവും സങ്കീര്‍ണ്ണവുമായ ഐക്യത്തിലേയ്ക്കും പ്രാപഞ്ചിക രഹസ്യങ്ങളിലേയ്ക്കുമാണ് മനുഷ്യനെ പടിപടിയായി എത്തിക്കുന്നതെന്ന് പാപ്പ പങ്കുവച്ചു.

പ്രാപഞ്ചിക യാഥാര്‍ത്ഥ്യങ്ങളുടെ അടിത്തറ തേടുന്ന ശാസ്ത്രം, മെല്ലെ പ്രപഞ്ച സത്യത്തിന്‍റെ നിഗൂഢ രഹസ്യങ്ങളിലേയ്ക്ക് മനുഷ്യനെ എത്തിക്കുന്നുവെന്നും, അവസാനം അത് സകലത്തിനും (cosmos) ആധാരമായ ദൈവിക സൃഷ്ടിയുടെ ആദി വചനത്തിലായിരിക്കും ചെന്നുചേരുന്നതെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.

വത്തിക്കാനിലെത്തി തന്നെ സന്ദര്‍ശിച്ച ലേകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ പൊന്തിഫിക്കല്‍ അക്കാഡമിയിലെ ശാസ്ത്രജ്ഞന്മാരായ അംഗങ്ങള്‍ക്കും അക്കാഡമിയുടെ പ്രസിഡന്‍റ്,
പ്രഫസര്‍ വേര്‍ണര്‍ ആര്‍ബറിനും, മറ്റു ഭാരവാഹികള്‍്ക്കും
പാപ്പ അവസാനമായി നന്ദിപറഞ്ഞു.









All the contents on this site are copyrighted ©.