2012-11-05 15:53:57

കെനിയയില്‍ ക്രൈസ്തവ ദേവാലയത്തിനു നേരെ ആക്രമണം


05 നവംബര്‍ 2012, ഗരീസ്സ
കെനിയയില്‍ ഒരു ക്രൈസ്തവ ദേവാലയത്തിനു നേരേ ഉണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നവംബര്‍ 4ാം തിയതി ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ദേവാലയത്തിനു നേരെ ആക്രമണം നടന്നത്. സൊമാലിയയില്‍ അല്‍ഖ്വെയ്ദയോട് ചേര്‍ന്നുപ്രവര്‍ത്തിക്കുന്ന ഷെബാബ് തീവ്രവാദ സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. സൊമാലിയയിലെ അല്‍ഖ്വെയ്ദ തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തിന് പ്രധാന താവളമായി ഉപയോഗിക്കുന്ന ഗരീസ്സ നഗരത്തിലാണ് ആക്രമണം നടന്നത്.








All the contents on this site are copyrighted ©.