2012-11-01 20:11:41

ഫാദര്‍ തോമസ് വട്ടത്തറ
സി.ആര്‍.ഐ പ്രസിഡന്‍റ്


1 നവംമ്പര്‍ 2012, ഹൈദ്രാബാദ്
ഭാരതത്തിലെ സന്ന്യസ്തരുടെ സംഘടനയുടെ CRI-യുടെ പ്രസിഡന്‍റായി
സലീഷ്യന്‍ പ്രവിന്‍ഷ്യല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 30-നു ഹൈദ്രാബിദില്‍ ചേര്‍ന്ന CRI, Conference of the Religious of India-യുടെ ത്രൈ-വാര്‍ഷിക സമ്മേളനമാണ് ഗൗഹാത്തിയുടെ സലീഷ്യന്‍ പ്രൊവിന്‍ഷ്യല്‍, ഫാദര്‍ തോമസ് വട്ടത്തറയെ ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുത്തത്.

സന്ന്യസ്തരുടെ ജീവിത സമര്‍പ്പണത്തിന്‍റെ കാര്യക്ഷമതയെക്കുറിച്ച് പഠിക്കുവാന്‍ ചേര്‍ന്ന 550 സുപ്പീരിയര്‍ ജനറല്‍മാരുടെയും പ്രൊവിന്‍ഷ്യല്‍മാരുടെയും സമ്മേളനമാണ് വോട്ടെടുപ്പിലൂടെ ഫാദര്‍ വട്ടത്തറയെ ദേശീയ പ്രസിഡന്‍റായി തിരഞ്ഞെടുത്തത്.

പുരുഷന്മാരുടെയും സ്ത്രീകളുടേതുമായ 334 സഭകളുടെയും 882 മേലധികാരികളുടെയും സ്ഥിരഅംഗത്വമുള്ള പ്രസ്ഥാനമാണ് ഭാരതത്തിലെ സന്ന്യസ്തരുടെ സംഘടന CRI.
മത-സാംസ്കാരിക-ഭാഷാ വൈചിത്ര്യങ്ങളുള്ള ഭാരതത്തിന്‍റെ വൈവിധ്യമാര്‍ന്ന പ്രേഷിത മേഖലകളില്‍
- വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആതുരാലയങ്ങള്‍, ആശുപത്രികള്‍, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ മുതലായവയില്‍ ശുശ്രൂഷചെയ്യുന്ന 1,25,000 ഓളം വരുന്ന സന്ന്യാസികളുടെയും സന്ന്യാസ സഹോദരങ്ങളുടെയും സന്ന്യാവൈദികരുടെയും പ്രതിനിധി സംഘടനയാണിത്.

കൃത്യം 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് മറ്റൊരു സലീഷ്യന്‍ സഭാംഗം, ഇപ്പോഴത്തെ ഡിഫൂ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് മത്തായി കൊച്ചുപറമ്പില്‍ സംഘടനയുടെ ദേശീയ പ്രസിഡിന്‍റായി തിരഞ്ഞെടുക്കപ്പെട്ട വസ്തുതയും സമ്മേളനം അനുസ്മരിച്ചു.








All the contents on this site are copyrighted ©.