2012-10-31 17:10:55

മനുഷ്യാന്തസ്സു വളര്‍ത്തുന്ന
ക്രിസ്തുവിന്‍റെ സുവിശേഷസന്ദേശം


31 ഒക്ടോബര്‍ 2012, വത്തിക്കാന്‍
മനുഷ്യാന്തസ്സു മാനിക്കപ്പെടാന്‍ ക്രിസ്തുവിന്‍റെ സ്വരം ശ്രവിക്കണമെന്ന്, ഉപവി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍, Cor Unum-മിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാല്‍ റോബെര്‍ട്ട് സറാ പ്രസ്താവിച്ചു.
ഒക്ടോബര്‍ 29-ാം തിയതി റോമിലെ ലാറ്ററന്‍ യൂണിവേഴ്സിറ്റിയില്‍വച്ച് വത്തിക്കാന്‍റെ പ്രസിദ്ധീകരണ ശാല പുറത്തിറക്കിയ ‘പാപ്പാ ബനഡിക്ട് ആഫ്രിക്കയില്‍’ Pope Benedict in Benin എന്ന പുസ്തകത്തിന്‍റെ പ്രകാശനം കര്‍മ്മം നിര്‍വ്വഹിക്കവേയാണ് കര്‍ദ്ദിനാള്‍ സറാ ഇപ്രകാരം പ്രസ്താവിച്ചത്.
ഇന്നിന്‍റെ ആഗോള പ്രതിസന്ധി സാമ്പത്തികമാണെന്ന പ്രസ്താവം എങ്ങും മുഴങ്ങി നില്ക്കുമ്പോഴും, ആത്മീയവും ധാര്‍മ്മികവും മാനുഷികവുമായ പ്രതിബന്ധങ്ങളാണ് ലോകഗതിയെ തകിടംമറിക്കുന്ന പ്രശ്നങ്ങളുടെ മൂല കാരണങ്ങളെന്ന് കര്‍ദ്ദിനാള്‍ സറാ പ്രസ്താവിച്ചു.

മനുഷ്യജീവിതത്തിന്‍റെ ധാര്‍മ്മിക മേഖലയില്‍ കിനിഞ്ഞിറങ്ങുന്ന പാളിച്ചകളാണ് സമൂഹത്തിന്‍റെ സാമ്പത്തിക തട്ടില്‍ പ്രതിസന്ധിയായി ഊറിയെത്തുന്നതെന്നും, ആഫ്രിക്കയുടെയും ആഗോള സാമൂഹ്യ സാഹചര്യങ്ങളുടെയും വെളിച്ചത്തില്‍ കാര്‍ദ്ദിനാള്‍ സറാ വിലയിരുത്തി.

നവമായ പ്രതിസന്ധികളിലേയ്ക്ക് സാമൂഹ്യ ശ്രദ്ധതിരിഞ്ഞു നില്ക്കുമ്പോഴും
എയിഡ്സ്, പകര്‍ച്ചവ്യാധികള്‍, കൂട്ടക്കുടിയേറ്റം, കുഴഞ്ഞു മറിഞ്ഞ രാഷ്ട്രീയാന്തരീക്ഷം എന്നിവ ആഫ്രിക്കാ ഭൂഖണ്ഡത്തിന്‍റെ അപരിഹാര്യമായ പ്രശ്നങ്ങളായി ഇനിയും പൊന്തിനില്ക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് സറാ ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.