2012-10-30 16:21:08

വിശ്വാസത്തിന് വീരോചിത സാക്ഷൃം നല്‍കിയ കേരളീയര്‍


30 ഒക്ടോബര്‍ 2012, കൊച്ചി
‘വിശ്വാസം ജീവിച്ചവര്‍’ എന്ന വിശ്വാസവര്‍ഷ പഠന സഹായി കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) പുറത്തിറക്കി. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് സാല്‍വത്തോരെ പെന്നാക്ക്യോയാണ് ഗ്രന്ഥം പ്രകാശനം ചെയ്തത്. കേരളത്തിലെ വിശുദ്ധര്‍, വാഴ്ത്തപ്പെട്ടവര്‍, ധന്യര്‍, ദൈവദാസര്‍ എന്നിവരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥത്തിന്‍റെ പ്രഥമ പ്രതി കെ.സി.ബി.സി വൈസ് പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ ഏറ്റുവാങ്ങി. കേരളത്തിലെ ഏക വിശുദ്ധയായ അല്‍ഫോന്‍സയെക്കൂടാതെ 5 വാഴ്‍ത്തപ്പെട്ടവരും 4 ധന്യരും 18 ദൈവദാസരും കേരള സഭയിലുണ്ട്. വിശ്വാസവര്‍ഷത്തില്‍ ഇവരുടെ ജീവിതം മാതൃകയാക്കാനാണ് കെ.സി.ബി.സിയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സി ഇവരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.