2012-10-30 16:21:38

നവീകരണം കൂടുതല്‍ വിശ്വസ്തമായ സമര്‍പ്പണ ജീവിതത്തിന്


30 ഒക്ടോബര്‍ 2012, ഹൈദ്രാബാദ്
സന്ന്യസ്ത ജീവിതത്തിന്‍റെ നവീകരണത്തിന് സന്ന്യസ്ത വ്രതങ്ങളുടെ പുനര്‍പഠനം അനിവാര്യമാണെന്ന് ഇന്ത്യയിലെ കത്തോലിക്കാ സന്ന്യസ്ത സമൂഹങ്ങളുടെ സമിതി (സി.ആര്‍.ഐ). ഹൈദ്രാബാദില്‍ നടക്കുന്ന സി.ആര്‍.ഐ.യുടെ ത്രൈവാര്‍ഷിക സമ്മേളനത്തില്‍ ക്ലാരിത്തന്‍ സന്ന്യസ്ത സഭയുടെ സുപ്പീരിയര്‍ ഫാ.സേവ്യര്‍ മനവത്താണ് ഈ നിര്‍ദേശം അവതരിപ്പിച്ചത്. ജീവിത ശൈലിയില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തുന്നതിനുവേണ്ടിയാകരുത് നവീകരണമെന്നും, മറിച്ച് തങ്ങള്‍ സ്വീകരിച്ച ദൈവവിളിയോട് കൂടുതല്‍ വിശ്വസ്തതയില്‍ വളരാനുള്ള പരിശ്രമമായിരിക്കണം അതെന്നും അദ്ദേഹം വിശദീകരിച്ചു.
ഒക്ടോബര്‍ 28ന് ആരംഭിച്ച സി.ആര്‍.ഐ. സമ്മേളനത്തിന്‍റെ മുഖ്യചിന്താവിഷയം സമര്‍പ്പിത ജീവിതം കൂടുതല്‍ ഫലപ്രദമാക്കുന്നതിനുവേണ്ടിയുള്ള നവീകരണമാണ്. അഞ്ഞൂറ്റിയന്‍പതോളം സന്ന്യസ്ത മേലധികാരികള്‍ പങ്കെടുക്കുന്ന സമ്മേളനം 31ാം തിയതി ബുധനാഴ്ച്ച സമാപിക്കും.








All the contents on this site are copyrighted ©.