2012-10-26 16:00:44

സൈപ്രസ് പ്രസിഡന്‍റ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു


26 ഒക്ടോബര്‍ 2012, വത്തിക്കാന്‍
സൈപ്രസിന്‍റെ പ്രസിഡന്‍റ് ദിമെത്രിസ് ക്രിസ്തോഫിയാസ് റോമിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ചു. ഒക്ടോബര്‍ 25ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ വച്ചാണ് പ്രസിഡന്‍റ് ദിമെത്രിസ് ക്രിസ്തോഫിയാസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
തുടര്‍ന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, വിദേശബന്ധ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മെംമ്പേര്‍ത്തി എന്നിവരുമായും പ്രസിഡന്‍റ് ക്രിസ്തോഫിയാസ് കൂടിക്കാഴ്ച്ച നടത്തിയെന്ന് വത്തിക്കാന്‍റെ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

സൈപ്രസും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള സൗഹൃദബന്ധത്തെക്കുറിച്ചും മനുഷ്യാവകാശ സംരക്ഷണം, മതസൗഹാര്‍ദം, മതസ്വാതന്ത്ര്യം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്‍ച്ചയില്‍ ചര്‍ച്ചചെയ്യപ്പെട്ടു. സൈപ്രസ് ഇപ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന സാഹചര്യത്തില്‍, യൂറോപ്പിലെ സമകാലിക സാമൂഹ്യ അന്തരീക്ഷവും ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെട്ടു. മധ്യപൂര്‍വ്വദേശത്തെ സംഘര്‍ഷങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായത്തോടെ ഒത്തുതീര്‍പ്പാക്കപ്പെടുമെന്ന പ്രത്യാശ സൈപ്രസിന്‍റെ പ്രസിഡന്‍റും പരിശുദ്ധ സിംഹാസനവും പങ്കുവയ്ച്ചു.








All the contents on this site are copyrighted ©.