2012-10-26 09:15:03

യുഎന്‍ ദിനം ആചരിച്ചു
ം സമാധാനം ലക്ഷൃംവയ്ക്കണമെന്ന്


26 ഒക്ടോബര്‍ 2012, ന്യൂയോര്‍ക്ക്
കലാപങ്ങളും കുഴപ്പങ്ങളും വളരുന്ന ലോകത്ത് നിരന്തരമായ സമാധാനശ്രമം അനിവാര്യമെന്ന്, ഐക്യ രാഷ്ട്ര സംഘടനയുടെ ജനറല്‍ സെക്രട്ടറി, ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ 67-ാം ജന്മദിനം ഒക്ടോബര്‍ 24-ാം തിയതി ആഘോഷിച്ചുകൊണ്ടു പുറപ്പെടുവിച്ച സന്ദേശത്തിലാണ് ബാന്‍ കി മൂണ്‍ ഇപ്രകാരം പ്രസ്താവിച്ചത്. ഏതു വന്‍സ്ഥാപനത്തെയും പരീക്ഷണ വിധേയമാക്കുന്ന വിധത്തില്‍ ലോകത്ത് അരക്ഷിതാവസ്ഥയും, അസമത്വവും, അസഹിഷ്ണുതയും വര്‍ദ്ധിക്കുകയാണെന്നും, നന്മ തേടുന്ന ഏവരും - വ്യക്തികളും സമൂഹങ്ങളും പ്രസ്ഥാനങ്ങളും പ്രതിജ്ഞാബദ്ധരായി സമാധാനത്തിനായി പരിശ്രമിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്നും മൂണ്‍ സന്ദേശത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

1945-ല്‍ പിറവിയെടുത്ത രാഷ്ട്രങ്ങളുടെ സംഘടന, സമാധാനം, പുരോഗതി, മനുഷ്യാവകാശം, നിയമപാലനം, യുവജനങ്ങളുടെയും സ്ത്രീകളുടെയും ശാക്തീകരണം എന്നീ മേഖലകളിലുള്ള ആഗോള സുസ്ഥിതിക്കായി അശ്രാന്തം പരിശ്രമിക്കുകയാണെന്നും മൂണ്‍ ചൂണ്ടിക്കാട്ടി. ജീവരക്ഷാര്‍ത്ഥമുള്ള പദ്ധതികളാണ് യുഎന്‍ സഹസ്രാബ്ദ വികസന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും 2015-ല്‍ പൂര്‍ത്തീകരിക്കേണ്ട ഈ പദ്ധതി വിജയപ്രദമാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ സഹകരിക്കണമെന്നും ബാന്‍ കീ മൂണ്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎന്‍ ദിന ആഘോഷങ്ങളുടെ സമാപനത്തില്‍ അഭ്യര്‍ത്ഥിച്ചു.









All the contents on this site are copyrighted ©.