2012-10-26 16:05:40

നിയുക്ത കര്‍ദിനാള്‍ ബസേലിയൂസ് മാര്‍ ക്ലീമിസിന് കേരള കത്തോലിക്കാ മെത്രാന്‍മാരുടെ ആശംസകള്‍


26 ഒക്ടോബര്‍ 2012, കൊച്ചി
നിയുക്ത കര്‍ദിനാള്‍ ബസേലിയൂസ് മാര്‍ ക്ലീമിസിന് കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍ ആശംസകള്‍ നേര്‍ന്നു. മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് ബസേലിയൂസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ കര്‍ദിനാള്‍ സ്ഥാനലബ്ദി ഭാരത സഭയ്ക്കും പ്രത്യേകിച്ച് കേരള സഭയ്ക്കും മലങ്കരസഭയ്ക്കുമുള്ള അംഗീകാരമാണ്. സഭയ്ക്കും സമൂഹത്തിനും തിരുമേനി നല്‍കിയ ശുശ്രൂഷകളോടുള്ള ആദരവമാണ് ഈ അംഗീകാരമമെന്ന് കെ.സി.ബി.സി പുറത്തിറക്കിയ അനുമോദന സന്ദേശത്തില്‍ പ്രസ്താവിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പ് ബസേലിയൂസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ കര്‍ദിനാള്‍ സ്ഥാനലബ്ദിയില്‍ കേരളകത്തോലിക്കാ മെത്രാന്‍ സമിതി അഭിമാനം കൊള്ളുന്നുവെന്ന് കെ.സി.ബി.സി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, വൈസ്പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് ഡോ.ഫ്രാന്‍സീസ് കല്ലറയ്ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ചു ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.