2012-10-24 17:19:39

ലൂര്‍ദ്ദില്‍ വെള്ളമിറങ്ങി
വീണ്ടും തീര്‍ത്ഥാടക പ്രഹാവം


24 ഒക്ടോബര്‍ 2012, ഫ്രാന്‍സ്
വിശ്വത്തര മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദ്ദിലാണ് ഒക്ടോബര്‍ 20-ാം തിയതി ശനിയാഴ്ച പെട്ടന്ന് വെള്ളപ്പൊക്കം ഉണ്ടായത്. ലൂര്‍ദ്ദിലൂടെ ഒഴുകുന്ന ഗാവേ നദിയില്‍ 25 വര്‍ഷങ്ങള്‍ക്കുശേഷം പൊടുന്നനവേ ഉണ്ടായ വെള്ളപ്പൊക്കമൂലമാണ് ആയിരിക്കണക്കിന് തീര്‍ത്ഥാടകരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നതെന്നും, എന്നാല്‍ ആള്‍ അപായം ഉണ്ടായിട്ടില്ലെന്നും, ടാര്‍ബ്സ്-ലൂര്‍ദ്ദ് രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് നിക്കോളെ ബ്രിവെറ്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കനത്ത മഴയില്‍ പിറനീസ് മലകളില്‍നിന്നും ഊര്‍ന്നിറങ്ങിയ മണ്ണും ചെളിയും അഗ്നിശമനസേനയും നൂറുകണക്കിന് സന്നദ്ധസേവകരും ചേര്‍ന്ന് പെട്ടന്ന് നീക്കംചെയ്തതു മൂലമാണ് പരിശുദ്ധകന്യകാനാഥ പ്രത്യക്ഷപ്പെട്ട ഗ്രോട്ടോയും അത്ഭുത നീരുറവയും തീര്‍ത്ഥാടകര്‍ക്ക് വിശിഷ്യാ രോഗികളായവര്‍ക്ക് ഇത്രയും വേഗം ഉപയോഗിക്കാനായതെന്ന് ബിഷപ്പ് നിക്കോളെ ബ്രിവെറ്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഏറ്റവും അധികം തീര്‍ത്ഥാടകര്‍ എത്തിച്ചേരുന്ന ദിവ്യജനനിയുടെ ഗ്രോട്ടോയുടെ അത്ഭുത നീരുറവയുടെ ഭാഗത്തും, രോഗശാന്തിക്കായി ആയിരങ്ങള്‍ കുളിക്കുന്നിടങ്ങളിലുമാണ് വെള്ളപ്പൊക്കവും മണ്ണൊലിപ്പും സാരമായി ബാധിച്ചതെങ്കിലും, മാതാവിന്‍റെ ബസിലിക്കയെയും തീര്‍ത്ഥാന കേന്ദ്രത്തെയും, വെള്ളപ്പൊക്കം ബാധിച്ചില്ലെന്നും ബിഷപ്പ് ബ്രിവെറ്റ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.