2012-10-24 19:53:49

ഒക്ടോബര്‍ 28-ന്
സമാപിക്കുന്ന മെത്രാന്മാരുടെ സിനഡ്


24 ഒക്ടോബര്‍ 2012, വത്തിക്കാന്‍
മെത്രാന്മാരുടെ സിനഡിന്‍റെ 13-മത് സാധാരണ പൊതുസമ്മേളനം
ഒക്ടോബര്‍ 28-ാം തിയതി ഞായറാഴ്ച സമാപിക്കും. സിനഡു പിതാക്കന്മാര്‍ക്കൊപ്പം വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ഞായറാഴ്ച രാവിലെ 9.30-ന് ബനഡിക്ട് 16-ാമന്‍ പാപ്പ അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് ഒക്ടോബര്‍ 7-ാം തിയതി ആരംഭിച്ച ‘നവസുവിശേഷവത്ക്കരണം – സുവിശേഷ പ്രചാരണത്തിന്…’ എന്ന പ്രതിപാദ്യ വിഷയവുമായുള്ള സിനഡു സമ്മേളനം സമാപിക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

ആഗോള സഭയിലെ 262-സിനഡു പിതാക്കന്മാരെ കൂടാതെ വിദഗ്ദ്ധരും, നിരീക്ഷകരും, ബൈബിള്‍-ദൈവശാസ്ത്ര-തത്വശാസ്ത്ര പണ്ഡിതരും, ഇതര സഭാ പ്രതിനിധികളും ക്ഷണിതാക്കളും ഉള്‍പ്പെട്ടതാണ് വത്തിക്കാനില്‍ സമ്മേളിച്ച ഈ നവയുഗ സിനഡ്.









All the contents on this site are copyrighted ©.