2012-10-23 16:30:21

കണ്ടമാല്‍ : 13 പേര്‍ക്ക് കഠിന തടവ്


23 ഒക്ടോബര്‍ 2012, ഫുല്‍ബാനി
ഒറീസ്സയില്‍ 2008ലുണ്ടായ വര്‍ഗ്ഗീയ കലാപത്തില്‍ ക്രൈസ്തവ ഭവനങ്ങള്‍ അഗ്നിക്കിരയാക്കിയ 13 പേര്‍ക്ക് 6 വര്‍ഷത്തെ കഠിന തടവ്. കേസ് വിചാരണ ചെയ്യുന്ന അതിവേഗ കോടതി ജഡ്ജി സോബന്‍ കുമാര്‍ ദാസാണ് ശിക്ഷ വിധിച്ചത്, ആറു പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ടവര്‍ 5,000 രൂപ പിഴയും അടയ്ക്കണം. പിഴ അടയ്ക്കാത്ത പക്ഷം ആറുമാസം കൂടി തടവുശിക്ഷ അനുഭവിക്കണം. വി.എച്ച്.പി നേതാവ് ലക്ഷ്മണാനന്ദ സരസ്വതി വധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സാലാഗുഡയിലെ ന്യൂനപക്ഷസമുദായക്കാരുടെ ഭവനങ്ങളാണ് പ്രതികള്‍ അഗ്നിക്കിരയാക്കിയത്.








All the contents on this site are copyrighted ©.