2012-10-23 16:26:39

ആധുനിക മാധ്യമങ്ങള്‍ നവസുവിശേഷവല്‍ക്കരണത്തില്‍


23 ഒക്ടോബര്‍ 2012, വത്തിക്കാന്‍
നവസുവിശേഷവല്‍ക്കരണ പ്രക്രിയയില്‍ നൂതന മാധ്യമങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ഫ്രാന്‍സിസ്ക്കന്‍ സന്ന്യസ്ത സഭയുടെ (OFM Conv) മിനിസ്റ്റര്‍ ജനറല്‍ ഫാ. മാര്‍ക്കോ താസ്ക്ക. നവസുവിശേഷവല്‍ക്കരണത്തെ സംബന്ധിച്ച് വത്തിക്കാനില്‍ നടക്കുന്ന സിനഡു സമ്മേളനത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് നവസുവിശേഷവല്‍ക്കരണത്തില്‍ ആധുനിക മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് വിശദീകരിച്ചത്. ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരും സാമൂഹ്യ മാധ്യമ ശൃംഖലകളിലൂടെ ആശയവിനിമയം നടത്തുന്നവരും തങ്ങളുടെ ക്രൈസ്തവ വ്യക്തിത്വത്തിനു സാക്ഷൃം നല്‍കിയെങ്കില്‍ മാത്രമേ അവ സുവിശേഷ പ്രചരണത്തിനുള്ള മികച്ച ഉപകരണങ്ങളായി മാറ്റാന്‍ സാധിക്കൂ. ആനുകാലിക മാധ്യമ ലോകം ഏറെ പ്രതീക്ഷകളോടെയാണ് കത്തോലിക്കാ സഭയെ വീക്ഷിക്കുന്നത്. ജീവിതത്തിന്‍റെ അര്‍ത്ഥം അന്വേഷിക്കുന്ന മനുഷ്യരോട് ക്രിയാത്മകമായി സംവാദിക്കാനുള്ള ഉത്തമ വേദിയാണ് മാധ്യമ ലോകമെന്ന് ഫാ. മാര്‍ക്കോ താസ്ക്ക അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.