2012-10-19 15:57:50

നവസുവിശേഷവല്‍ക്കരണത്തിന് വേണ്ടത് നവോന്‍മേഷവും നൂതന പ്രവര്‍ത്തനസരണികളും: കര്‍ദിനാള്‍ നേപ്പിയര്‍


19 ഒക്ടോബര്‍ 2012, വത്തിക്കാന്‍

നവസുവിശേഷവല്‍ക്കരണത്തിന് നവോന്‍മേഷവും നൂതന പ്രവര്‍ത്തനസരണികളും കൂടിയേതീരുവെന്ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് വില്‍ഫ്രഡ് നേപ്പിയര്‍. വത്തിക്കാനില്‍ നടക്കുന്ന മെത്രാന്‍മാരുടെ സിനഡിന്‍റെ പതിമൂന്നാം പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍ നേപ്പിയര്‍ വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇപ്രകാരം പ്രസ്താവിച്ചത്. ദൈവജനത്തോട് ഒന്നു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അജപാലന ശൈലി കൈമോശം വന്നിട്ടുണ്ട്. അജപാലനരംഗത്തെ അപാകതകള്‍ പരിഹരിച്ച് അജപാലകര്‍ ഏളിയമയോടെ ദൈവജനത്തോട് ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വ്യത്യസ്ത ക്രൈസ്തവ സമൂഹങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ പ്രവര്‍ത്തന ശൈലിയാണ് ആവിഷ്ക്കരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.








All the contents on this site are copyrighted ©.