2012-10-19 15:58:25

അഴിമതിക്കെതിരേ ദൈവശാസ്ത്ര പണ്ഡിതര്‍


19 ഒക്ടോബര്‍ 2012, ജലന്ധര്‍
ഇന്ത്യന്‍ ദൈവശാസ്ത്ര സമിതിയുടെ (Indian Theological Association - ITA) 35ാം വാര്‍ഷിക പൊതു സമ്മേളനം പഞ്ചാബില്‍ ആരംഭിച്ചു. “പൊതു രംഗത്തെ അഴിമതിയോട് ദൈവശാസ്ത്ര പ്രതികരണം” എന്ന വിഷയത്തെ കേന്ദ്രീകരിച്ചു നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയുടെ നാനാഭാഗത്ത് നിന്നുമുള്ള നൂറോളം ദൈവശാസ്ത്ര പണ്ഡിതര്‍ പങ്കെടുക്കുന്നുണ്ടെന്ന് സമിതിയുടെ പ്രസിഡന്‍റ് ഫാ.ആന്‍റണി കല്ലിയത്ത് അറിയിച്ചു. വിശുദ്ധ ഗ്രന്ഥത്തിന്‍റേയും, സാംസ്ക്കാരികവും ദൈവശാസ്ത്രപരവുമായ ദര്‍ശനങ്ങളുടേയും വെളിച്ചത്തിലാണ് ദൈവശാസ്ത്ര പണ്ഡിതര്‍ ഈ വിഷയത്തെക്കുറിച്ച് വിശകലനം ചെയ്യുക. ജലന്ധറിലെ ഹോളി ട്രിനിറ്റി സെമിനാരിയിലാണ് പഞ്ചദിന സമ്മേളനം നടക്കുന്നത്.

150 ലേറെ ദൈവശാസ്ത്ര പണ്ഡിതര്‍ ആശയങ്ങളും ചിന്തകളും പങ്കുവയ്ക്കുന്ന വേദിയാണ്,1967ല്‍ ഹൈദ്രാബാദില്‍ സ്ഥാപിക്കപ്പെട്ട ഇന്ത്യന്‍ ദൈവശാസ്ത്ര സമിതി (Indian Theological Association – ITA). സമിതിയുടെ വാര്‍ഷിക പൊതുസമ്മേളനങ്ങളില്‍ ദൈവശാസ്ത്ര പണ്ഡിതര്‍‍ സഭാപരവും സാംസ്ക്കാരികവും മതപരവുമായ വിഷയങ്ങള്‍ പഠനത്തിനും വിശകലനത്തിനും വിധേയമാക്കുന്നു.








All the contents on this site are copyrighted ©.