2012-10-12 17:27:14

വിശ്വാസം പഠിച്ചും പങ്കുവയ്ച്ചും വിശ്വാസത്തിനു സാക്ഷൃം നല്‍കുക: ആര്‍ച്ചുബിഷപ്പ് ചാള്‍സ് ബോ


12 ഒക്ടോബര്‍ 2012, യാങ്കൂണ്‍
വിശ്വാസവര്‍ഷത്തില്‍ കത്തോലിക്കാവിശ്വാസത്തെക്കുറിച്ചു പഠിച്ചും പങ്കുവയ്ച്ചും വിശ്വാസത്തിന്‍റെ സജീവ സാക്ഷികളാകാന്‍ മ്യാന്‍മറിലെ ആര്‍ച്ചുബിഷപ്പ് ചാള്‍സ് ബോ വിശ്വാസികളെ ഉത്ബോധിപ്പിച്ചു. യാങ്കൂണിലെ സെന്‍റ് മേരീസ് കത്തിഡ്രല്‍ ദേവാലയത്തില്‍ വിശ്വാസവര്‍ഷാചരണത്തിന്‍റെ ദേശീയ തല ഉത്ഘാടനകര്‍മ്മത്തിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്. വിശ്വാസ വര്‍ഷത്തില്‍ അനുരജ്ഞനത്തിനും ഐക്യത്തിനും ഊന്നല്‍നല്‍കിക്കൊണ്ട് സഭൈക്യ സംരംഭങ്ങള്‍ക്കും മതാന്തര സംവാദങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ വൈദികരേയും സന്ന്യസ്തരേയും അല്‍മായരേയും അദ്ദേഹം ക്ഷണിച്ചു. സഭയുടെ വിശ്വാസപ്രമാണവും മതബോധനവും മനസ്സിരുത്തി പഠിക്കാനും ഉപവിപ്രവര്‍ത്തനങ്ങളിലൂടെ ക്രൈസ്തവ വിശ്വാസത്തിനു സാക്ഷൃം നല്‍കാനും അദ്ദേഹം അവരെ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.