2012-10-11 20:04:08

പാവങ്ങളോടുള്ള പക്ഷംചേരുന്ന
നവസുവിശേഷവത്ക്കരണ ശൈലി


11 ഒക്ടോബര്‍ 2011, വത്തിക്കാന്‍
പാവങ്ങളോടു സഹാനുഭാവവും, പാരിസ്ഥിതിക നീതിയും പുലര്‍ത്തുന്നതായിരിക്കണം സഭയുടെ നവസുവിശേഷവത്ക്കരണ പദ്ധതിയെന്ന് ബാംഗ്ലാദേശിലെ രാജ്ഷാഹി രൂപതാദ്ധ്യക്ഷന്‍,
ബിഷപ്പ് ഗര്‍വാസ് റൊസേരിയോ അഭിപ്രായപ്പെട്ടു.

വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡ് പൊതുസമ്മേളനത്തിന്‍റെ 3-ാം ദിനമായ ഒക്ടോബര്‍ 9-ാം തിയതി നടത്തിയ അഭിപ്രായ പ്രകടനത്തിലാണ് ഏഷ്യയുടെ സാമൂഹ്യ പശ്ചാത്തലത്തില്‍ ബിഷപ്പ് റൊസേരിയോ ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ക്രിസ്തുവിനെ വിശ്വസ്തതയോടെ അനുകരിച്ചാല്‍ സുവിശേഷവത്ക്കരണം പാവങ്ങളോടുള്ള പക്ഷംചേരലും അവരോടുള്ള സഹാനുഭാവവും ആയിരിക്കുമെന്ന് ബിഷപ്പ് റൊസേരിയോ പ്രസ്താവിച്ചു.

പാവങ്ങളുടെ ജീവിതലാളിത്യവും, എളിമയും, ഉള്ളതിലുള്ള സംതൃപ്തിയും സുവിശേഷ ദാരിദ്ര്യത്തിനു മാതൃകയാണെന്നും, നവയുഗത്തിലെ സഭയ്ക്ക് അതു ജീവിക്കാനായാല്‍ സുവിശേഷവത്ക്കരണത്തിന്‍റെ
നവമായ മാനങ്ങള്‍ കണ്ടെത്താനാവുമെന്നും ബിഷപ്പ് റൊസേരിയോ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.