2012-10-10 19:53:33

സഭയുടെ വെല്ലുവിളികളെ നേരിടുന്നതും
നവസുവിശേഷവത്ക്കരണ ലക്ഷൃം


10 ഒക്ടോബര്‍ 2012, വത്തിക്കാന്‍
സഭയുടെ ഇന്നിന്‍റെ വെല്ലുവിളികളെ നേരിടുകയെന്നതും നവസുവിശേഷവത്ക്കരണ ലക്ഷൃമാണെന്ന് കര്‍ദ്ദിനാളന്മാരുടെ സംഘത്തിന്‍റെ തലവന്‍, കര്‍ദ്ദിനാള്‍ ആഞ്ചെലോ സൊഡോനോ പ്രസ്താവിച്ചു.

മെത്രാന്മാരുടെ സിനഡിന്‍റെ പൊതുസമ്മേളനത്തില്‍ ഒക്ടോബര്‍ 8-ാം തിയതി നടത്തിയ അഭിപ്രായ പ്രകടനത്തിലാണ് സഭയുടെ നവസുവിശേഷവത്ക്കരണ പദ്ധതിയെക്കുറിച്ച് കര്‍ദ്ദിനാള്‍ സൊഡാനോ ഇപ്രകാരം അഭിപ്രായപ്പെട്ടത്.

ന സഭയുടെ പുതിയ മുദ്രാവാക്യമോ ആധുനിക വിവര സാങ്കേതികത വിശ്വാസ പ്രചരണത്തില്‍ ഉപയോഗപ്പെടുത്തുവാനുള്ള പദ്ധതിയോ ആയി വസുവിശേഷവത്ക്കരണം തെറ്റിദ്ധരിക്കരുതെന്നും; സമൂഹത്തില്‍ ക്രൈസ്തവികതയെക്കുറിച്ചുള്ള എല്ലാ സന്ദേഹങ്ങളും അകറ്റി ക്രിസ്തുവിന്‍റെ സുവിശേഷം പ്രചരിപ്പിക്കുക എന്നതാണ് നവസുവിശേഷവത്ക്കരണ ലക്ഷൃമെന്നും കര്‍ദ്ദിനാള്‍ സൊഡാനോ അഭിപ്രായപ്പെട്ടു. വിശ്വാസം ദൈവിക ദാനമാണെന്നും അത് പ്രചരിപ്പിക്കുവാന്‍ അവിടുത്തെ കൃപാസ്പര്‍ശം അനിവാര്യമാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. മാനുഷിക പരിശ്രമം സുവിശേഷപ്രചരണത്തിന് എന്നും ആവശ്യമാണെങ്കിലും ദൈവകകൃപയാണ് സുവിശേഷം സ്വീകരിക്കാന്‍ വ്യക്തികളെയും അവരുടെ ഹദയങ്ങളെയും ഒരുക്കുന്നതെന്നും, തിന്മയുടെ ശക്തികള്‍ അധികമായി പ്രവര്‍ത്തിക്കുന്ന ഇന്നത്തെ ലോകത്ത് നവസുവിശേഷവത്ക്കരണത്തിലൂടെ ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ വിജയശക്തി എങ്ങും പ്രചരിപ്പിക്കുവാന്‍ ഇടയാവണമെന്നും കര്‍ദ്ദിനാള്‍ സൊഡാനോ സിനഡു സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.