2012-10-10 20:32:17

നവസുവിശേഷവത്ക്കരണ വഴികളില്‍
സ്ത്രീകളുടെ പ്രാതിനിധ്യം


10 ഒക്ടോബര്‍ 2012, വത്തിക്കാന്‍
നവസുവിശേഷവത്ക്കരണ പദ്ധതിയുടെ എല്ലാ മേഖലകളിലും സ്ത്രീകളുടെ പ്രാതിനിധ്യം പ്രധാനപ്പെട്ടതാണെന്ന് മെത്രാന്മാരുടെ സിനഡു സമ്മേളനം പ്രസ്താവിച്ചു. വത്തിക്കാനില്‍ കൂടിയിരിക്കുന്ന മെത്രാന്മാരുടെ സിനഡ് പൊതുസമ്മേളനത്തിന്‍റെ 3-ാം ദിവസം ഒക്ടോബര്‍ 10-ാം തിയതി ബുധനാഴ്ച രാവിലെ നടന്ന ചര്‍ച്ചകളിലാണ് സ്ത്രീകളുടെ പ്രാതിനിധ്യം സംബന്ധിച്ച അഭിപ്രായം ഉയര്‍ന്നുവന്നത്. രാവിലെ 9 മുതല്‍ 12 വരെയും, ഉച്ചതിരിഞ്ഞ് 4 മുതല്‍ 7 വരെയും നീണ്ടുനില്കുന്ന സിനഡിന്‍റെ പൊതുസമ്മേളനങ്ങളില്‍ എല്ലാംതന്നെ ബനഡക്ട് 16-ാമന്‍ പാപ്പ സന്നിഹിതനാണ്.
‘നവസുവിശേഷവത്ക്കരണം വിശ്വാസ പ്രചരണ’ത്തിന് എന്ന പ്രമേയവുമായി കൂടിയിരിക്കുന്ന മെത്രന്മാരുടെ സിനഡ് ഒക്ടോബര്‍
28-ാം തിയതി സമാപിക്കും.








All the contents on this site are copyrighted ©.