2012-10-09 17:24:29

വികസനപദ്ധതികള്‍ പൊതുജനത്തിനു പ്രയോജനകരമായിരിക്കണമെന്ന് കര്‍ദിനാള്‍ രഞ്ജിത്ത്


09 ഒക്ടോബര്‍ 2012, നെഗോംബോ ലഗൂണ്‍
പൊതുജനത്തിനു പ്രയോജനകരവും മനുഷ്യാവകാശങ്ങള്‍ ആദരിക്കുന്നതുമായ വികസനപദ്ധതികള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് ശ്രീലങ്കയിലെ കത്തോലിക്കാ മെത്രാന്‍സമിതിയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ മാല്‍കം രഞ്ജിത്ത്. വികസനപദ്ധതികള്‍ രാഷ്ട്രത്തിന് അനിവാര്യമാണെന്നും എന്നാല്‍ അവ പൗരാവകാശത്തിനും സ്വാതന്ത്ര്യത്തിനും തിരിച്ചടിയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. നെഗോംബോ ലഗൂണില്‍ നടന്ന ഒരു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഗോംബോ ലഗൂണില്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്ന ടൂറിസം പദ്ധതി മത്സ്യത്തൊഴിലാളികളുടെ ഉപജീവന സുരക്ഷയെ പ്രതികൂലമായി ബാധിക്കരുത്. മനുഷ്യനും പ്രകൃതിക്കും ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ കണക്കിലെടുക്കാതെ, ധ്രുതഗതിയിലുള്ള വികസനം ലക്ഷൃം വച്ച്, വന്‍കിട വ്യവസായികള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്ന നികുതി നയങ്ങള്‍ പുനഃപരിശോധിക്കണമെന്നും കര്‍ദിനാള്‍ രജ്ഞിത്ത് ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.