05 ഒക്ടോബര്‍ 2012, വത്തിക്കാന്‍ ‘റിയോ ദി ജനീറോ2013’ ആഗോള യുവജന സംഗമത്തിലെ കലാമേളയില്‍
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന യുവജനങ്ങള്‍ ഡിസംബര്‍ 15ന് മുന്‍പായി പേര് രജിസ്റ്റര്‍
ചെയ്യണമെന്ന് സംഘാടന സമിതി അറിയിച്ചു. ലോകമെമ്പാടും നിന്നുള്ള ആയിരക്കണക്കിനു യുവജനങ്ങള്‍
പങ്കെടുക്കുന്ന യുവജന മാമാങ്കത്തില്‍ കല, സംഗീതം, നൃത്തം, നാടകം, എന്നീ രംഗങ്ങളില്‍ തങ്ങളുടെ
കഴിവു പ്രകടമാക്കാനുള്ള അവസരമാണ് സംഘാടക സമിതി യുവജനങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ഉന്നത നിലവാരം പുലര്‍ത്തുന്നതും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ക്ക് ചേര്‍ന്നതുമായ
പരിപാടികളാണ് യുവജന സംഗമത്തില്‍ അവതരിപ്പിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ
പേരുവിവരങ്ങള്‍ 2013 മാര്‍ച്ച് മാസത്തില്‍ പ്രസിദ്ധീകരിക്കും. 2013 ജൂലൈ 23 മുതല്‍ 28വരെയാണ്
ബ്രസീലിലെ റിയോ ദി ജനീറോയില്‍ ലോക യുവജന സംഗമം അരങ്ങേറുന്നത്.
അപേക്ഷാഫോമുകള്‍
താഴെ നല്‍കിയിരിക്കുന്ന ലിങ്കില്‍ ലഭ്യമാണ്: http://www.rio2013.com/en/cultural-acts