2012-10-04 19:45:12

ഭൂമി തേടി ഒരു പദയാത്ര -
ദളിതരുടെയും അസ്പര്‍ശ്യരുടെയും
ഡല്‍ഹി മാര്‍ച്ച്


4 ഒക്‍ടോബര്‍ 2012, മദ്ധ്യപ്രദേശ്
ഭാരതത്തിലെ ഭവനരഹിതരായ ആയിരങ്ങള്‍ പ്രതിഷേധ പദയാത്ര ആരംഭിച്ചു.
ദളിതരും അസ്പര്‍ശ്യരുമായ ആയിരക്കണക്കിന് പാവങ്ങളാണ് പാര്‍ക്കാനും അതിജീവനത്തിനും
ഭൂമി അവകാശപ്പെട്ടുകൊണ്ട് തലസ്ഥാന നഗരിയിലേയ്ക്ക്, ഓക്ട‍ോബര്‍ 3-ാം തിയതി ബുധനാഴ്ച മദ്ധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നും, പ്രതിഷേധ പദയാത്ര ആരംഭിച്ചത്.

ഡല്‍ഹിയിലേയ്ക്ക് 350 കിലോമീറ്റര്‍ കാല്‍നടയായി നീങ്ങുന്ന അടിസ്ഥാന മനുഷ്യാവകാശത്തിനായുള്ള പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം നല്കുന്നത് ‘ഏക്താ പരിഷത്’ എന്ന ദളിതരുടെയും ഗോത്രവര്‍ഗ്ഗക്കാരുടെയും അവകാശങ്ങള്‍ക്കായി വാദിക്കുന്ന സാമൂഹ്യ സംഘടനയാണ്.
നിരവധി ചെറിയ സമൂഹ്യ-സന്നദ്ധ സംഘടകളുടെ പിന്‍ബലത്തോടെ നീങ്ങുന്ന, സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന ‘പാവങ്ങളുടെ മനുഷ്യക്കൂട്ടം’ ഒക്ട‍ോബര്‍ 28-ാം തിയതി ന്യൂ ഡെല്‍ഹിയിലെ പാര്‍ലിമെന്‍റ് മന്ദിരത്തിനു മുന്നില്‍ സമ്മേളിച്ച് പ്രതിഷേധമറിയിക്കുമെന്ന്, സംഘാടക സമിതിയുടെ വക്താവ്, പി.വി. രാജഗോപാല്‍ മാധ്യമ സമ്മേളനത്തില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.