2012-10-04 17:28:36

കൗണ്‍സില്‍ പിതാക്കാന്മാരുടെ ഭാഷ്യം മനസ്സിലാക്കാന്‍
സൂക്ഷ്മമായ ചരിത്രപഠനം


4 ഒക്‍ടോബര്‍ 2012, വത്തിക്കാന്‍
ചരിത്രരേഖകളുടെ പഠനം വിശ്വസ്തവും ഉത്തരവാദിത്വ പൂര്‍ണ്ണവും, ക്ലിപ്തവും ഫലപ്രദവും ആയിരിക്കണമെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ ചരിത്ര പഠങ്ങള്‍ക്കായി വത്തിക്കാന്‍റെ കമ്മറ്റി വിളിച്ചുകൂട്ടിയ സമ്മേളനത്തെ ഉദ്ബോധിപ്പിച്ചു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പിതാക്കന്മാരുടെ മൂലപ്രമാണങ്ങളുടെ പഠനം സംബന്ധിച്ചു റോമില്‍ ചേര്‍ന്നിരിക്കുന്ന അന്തര്‍ദേശിയ സമ്മേളനത്തിന് ഒക്ടോബര്‍ 3-ാം തിയതി അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
സഭയുടെ അസ്തിത്വത്തിന്‍റെ ആഴവും അര്‍ത്ഥവും കാലികമായി വെളിപ്പെടുത്തിയ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ മൂലരേഖകളുടെ സത്യസന്ധമായ പുനര്‍പരിശോധനം സഭയിലെ ദൈവശാസ്ത്രപണ്ഡിതന്മാരുടെ അന്നത്തെ ചിന്താധാരകളുടെ ഭാഷ്യവും ഭാഷണവും വെളിപ്പെടുത്തുമെന്നും പാപ്പ സന്ദേശത്തില്‍ പ്രസ്താവിച്ചു.

ചരിത്ര പഠനങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍, ഫാദര്‍ ബെര്‍ണാര്‍ഡ് അര്‍ദൂരയ്ക്ക് അയച്ച സന്ദേശത്തില്‍, ശ്രമകരവും ഏറെ വിലപ്പെട്ടതുമായ ഈ ഉദ്യമത്തിന് പാപ്പ ഭാവുകങ്ങള്‍ നേരുകയും അപ്പസ്തോലിക ആശിര്‍വ്വാദം നല്കുകയും ചെയ്തു.









All the contents on this site are copyrighted ©.