2012-10-04 17:08:27

കര്‍ദ്ദിനാള്‍ ആലഞ്ചേരി
ഓസ്ട്രേലിയായിലെ സഭാംഗങ്ങളെ സന്ദര്‍ശിക്കും


4 ഒക്ടോബര്‍ 2012, കൊച്ചി
കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഓസ്ട്രേലിയായിലെ
സീറോ-മലബാര്‍ സഭാംഗങ്ങളെ സന്ദര്‍ശിക്കും. ഓസ്ട്രേലിയായുടെ വിവിധ ഭാഗങ്ങളിലേയ്ക്ക് കേരളത്തില്‍നിന്നും കുടിയേറിപ്പാര്‍ത്തിരിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളെ നവംമ്പര്‍ മാസത്തിലാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി സന്ദര്‍ശിക്കുന്നതെന്ന് സഭയുടെ കൊച്ചിയിലുള്ള മൗണ്ട് സെന്‍റ് തോമസ് ആസ്ഥാനത്തുനിന്നും ഇറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

ഓസ്ട്രേലിയയിലെ സീറോ-ലബാര്‍ സഭാ സമൂഹത്തിന്‍റെയും
അവിടത്തെ ദേശീയ മെത്രാന്‍ സമിതിയുടെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ്
സഭയുടെ പരമാദ്ധ്യക്ഷനും എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തയുമായ കര്‍ദ്ദാനാള്‍ ആലഞ്ചേരി ഓസ്ട്രേലിയിലേയ്ക്ക് തന്‍റെ പ്രഥമ ഔദ്യോഗിക സന്ദര്‍ശനത്തിനായി പുറപ്പെടുന്നതെന്ന് വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. സിഡ്നി, ബ്രിസ്ബന്‍, പെര്‍ത്ത്, അഡ്ലെയിഡ്, ക്യന്‍ബെറാ എന്നീ നഗരങ്ങളിലും അവയുടെ പ്രാന്തപ്രദേശങ്ങളിലുമായി പാര്‍ക്കുന്ന സഭാ മക്കളെ കൂട്ടിയിണക്കി അവരുടെ അജപാല ശ്രൂശ്രൂഷ കാര്യക്ഷമമാക്കുകയാണ്, സ്ഥാനാരോഹണത്തിനു ശേഷമുള്ള കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ പ്രഥമ ഇടയ സന്ദര്‍ശനത്തിന്‍റെ ലക്ഷൃമെന്നും വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.










All the contents on this site are copyrighted ©.