2012-10-03 19:33:01

സൃഷ്ടിയുടെ സമഗ്രതയാണ്
പാവങ്ങളുടെ സുരക്ഷ


3 ഒക്ടോബര്‍ 2012, ഗ്രീസ്സ്
ഭൂമിയും അതിന്‍റെ വിഭവങ്ങളും മനുഷ്യന്‍ പങ്കുവച്ച് ജീവിക്കണമെന്ന്,
ആഗോള സഭകളുടെ കൂട്ടായ്മ അഭ്യര്‍ത്ഥിച്ചു. ‘സൃഷ്ടിയുടെ സമഗ്രതയും പാവങ്ങളുടെ സുരക്ഷയും’ എന്ന പ്രമേയവുമായി ഗ്രീസ്സിലെ കൊളംമ്പാരി നഗരത്തില്‍ ഒക്ടോബര്‍ 1-നു ചേര്‍ന്ന ക്രൈസ്തവ സഭകളുടെ പ്രതിനിധി സമ്മേളനമാണ് world council of churches ഇങ്ങനെ നിരീക്ഷിച്ചത്.

ആഗോളതലത്തില്‍ വളര്‍ന്നു വരുന്ന ദാരിദ്ര്യാവസ്ഥ പാരിസ്ഥിതിക നീതിയുമായി ബന്ധപ്പെട്ടതാണെന്നും, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭം, പരിസ്ഥിതി വിനാശം, യുദ്ധം, കലാപങ്ങള്‍ എന്നിവമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങളാണ് കൂടുതല്‍ ദാരിദ്ര്യം അനുഭവിക്കുന്നതെന്നും സമ്മേളനം നിരീക്ഷിച്ചു.

ലോകമിന്ന് ഉയര്‍ത്തിക്കാട്ടുന്ന സാമ്പതിക പാരിസ്ഥിതിക പ്രതിസന്ധികള്‍ക്കുമപ്പുറം അത് അനുഭവിക്കുന്ന ആത്മീയ പ്രതിസന്ധിയാണു പ്രശ്നങ്ങളുടെ മൂലകാരണമെന്നും, ലോകത്തിന്‍റെ വിഭവങ്ങള്‍ എല്ലാവരുടേതുമാണെന്ന സഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും കാഴ്ചപ്പാടിന്‍റെ കുറവാണിതെന്നും സമ്മേളനം വിലയിരുത്തി.









All the contents on this site are copyrighted ©.