2012-10-03 11:02:40

നവീനമായ ‘പ്രേഷിത ധീരത’യോടെ പുതിയ പ്രേഷിത മേഖലകളെ സമീപിക്കണമെന്ന് കര്‍ദിനാള്‍ ഫിലോണി


02 ഒക്ടോബര്‍ 2012, സെന്‍റ് ഗാലന്‍
സുവിശേഷവല്‍ക്കരണ ദൗത്യം നിറവേറ്റാന്‍ യഥാര്‍ത്ഥമായ പ്രേഷിത ധീരത കൂടിയേതീരുവെന്ന് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍നാഡോ ഫിലോണി. പാരീസിലെ വിദേശ മിഷന്‍ സംഘം ടിബറ്റന്‍ മിഷനെ സംബന്ധിച്ചു നടത്തുന്ന ഒരു പ്രദര്‍ശനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 16ാം നൂറ്റാണ്ടില്‍ ടിബറ്റില്‍ ആരംഭിച്ച സുവിശേഷവല്‍ക്കരണ ദൗത്യം ആരംഭം മുതലേ കഠിനമായ വെല്ലുവിളികള്‍ നേരിട്ടിരുന്നുവെന്ന് കര്‍ദിനാള്‍ ഫിലോണി അനുസ്മരിച്ചു. അസാധ്യമായിരുന്ന ഈ മിഷന്‍ യാഥാര്‍ത്ഥ്യമാക്കിയത് തങ്ങളുടെ സഹനവും വേദനയും രക്ഷസാക്ഷിത്വവും വഴിയായി സുധീരമായ വിശ്വാസസാക്ഷൃം നല്‍കിയ മിഷനറിമാരാണ്. കഴിഞ്ഞ കാലങ്ങളില്‍ ധീരതയോടും വിശ്വാസതീക്ഷണതയോടും കൂടി മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത് വിദേശ മിഷനറിമാരായിരുന്നു. എന്നാല്‍ ഇക്കാലത്ത് ഏഷ്യ, ആഫ്രിക്ക, ഓഷ്യാന എന്നിവിടങ്ങളിലെ സ്ഥിതി തികച്ചും വിഭിന്നമാണ്. തദേശീയരായ മെത്രാന്‍മാരും വൈദികരും സന്ന്യസ്തരുമാണ് ഇപ്പോള്‍ ഇവിടങ്ങളില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നതെന്നും കര്‍ദിനാള്‍ ഫിലോണി ചൂണ്ടിക്കാട്ടി.







All the contents on this site are copyrighted ©.