2012-09-27 19:56:36

പാപ്പായുടെ പുസ്തകം ഉടനെ പുറത്തിറങ്ങും
ക്രിസ്തുവിനെക്കുറിച്ചുള്ള ഗ്രന്ഥത്രയം


27 സെപ്റ്റംമ്പര്‍സ 2012, റോം.
പാപ്പായുടെ നസ്രായനായ യേശു മൂന്നാം വാല്യം ക്രിസ്തുമസ്സിന് പുറത്തിറങ്ങും. ബനഡിക്ട് 16-ാമന്‍ പാപ്പായുടെ ‘നസ്രായനായ യേശു’വിനെക്കുറിച്ചുള്ള ഗ്രന്ഥത്രയത്തിന്‍റെ അവസാന ഭാഗം ക്രിസ്തുമസ്സോടെ പുറത്തിറങ്ങുമെന്ന്, ഇറ്റാലിയന്‍ പതിപ്പിന്‍റെ പ്രസാധകരായ റോമിലെ റിസ്സോളി പ്രസ്സ് വെളിപ്പെടുത്തി.

ക്രിസ്തുവിന്‍റെ ശൈശവ-ബാല്യകാലങ്ങളെക്കുറിച്ചുള്ള പാപ്പാ ബെനഡിക്ടിന്‍റെ തനിമയാര്‍ന്ന ദൈവശാസ്ത്ര ചിന്തകളാണ് അനുവാചകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മൂന്നാം വാല്യം. റാത്സിങ്കിര്‍ കൃതികളുടെ സ്ഥിരം പ്രസാധകരായ ജര്‍മ്മനിയിലെ ഏര്‍ഡര്‍ പ്രസാധകര്‍ പാപ്പായുടെ മൂലകൃതി ജര്‍മ്മന്‍ ഭാഷയില്‍ ഉടനെ പുറത്തിറക്കും. മൂന്നാം വാല്യത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷ അമേരിക്കയിലെ ഇഗ്നേഷ്യസ് പ്രസ്സ് ആഗോളതലത്തില്‍ ലഭ്യമാക്കുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.









All the contents on this site are copyrighted ©.