2012-09-27 20:20:00

അധിക്രമങ്ങള്‍ തടയാനും
മനുഷ്യാന്തസ്സു മാനിക്കാനും യുഎന്‍


26 സെപ്റ്റംമ്പര്‍ 2012, ന്യൂയോര്‍ക്ക്
മനുഷ്യാന്തസ്സിനും സമാധാനത്തിനും വിഘ്നമകുന്ന അധിക്രമങ്ങള്‍ തടയാനുള്ള ഐക്യ രാഷ്ട്ര സംഘടയുടെ നടപടിക്രമത്തില്‍ വത്തിക്കാന്‍ സന്ധിചേര്‍ന്നു.
സെപ്റ്റംമ്പര്‍ 26-ന് ന്യൂയോര്‍ക്കില്‍ ഐക്യ രാഷ്ട്ര സംഘടനയുടെ ആസ്ഥാനത്തു ചേര്‍ന്ന, രാഷ്ട്രങ്ങളുടെ നയന്ത്രപ്രതിനിധികള്‍ക്കും അന്താരാഷ്ട്ര ബഹുമതിയാര്‍ജ്ജിച്ച വ്യക്തികള്‍ക്കും എതിരെയുള്ള അധിക്രമങ്ങള്‍ തടയാനുള്ള യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍റെ ചര്‍ച്ചാ യോഗത്തില്‍ പങ്കുചേര്‍ന്നുകൊണ്ടാണ്, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പോര്‍ത്തി പരിശുദ്ധ സിംഹാസനത്തിന്‍റെ നിലപാട് വ്യക്തമാക്കിയത്.

അന്താരാഷ്ട്ര പ്രാധാന്യമുള്ള നയതന്ത്രപ്രതിനിധികളെയും പ്രമുഖരേയും സംരക്ഷിക്കുക മാത്രമല്ല,
മനുഷ്യര്‍ തമ്മിലുള്ള സാഹോദര്യത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും മൂല്യങ്ങള്‍ തകര്‍ക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ പോലുള്ള അധിക്രമങ്ങളോടും വത്തിക്കാനുള്ള ധാര്‍മ്മിക വിയോജിപ്പിന്‍റെ പ്രതീകമാണ് യുഎന്നുമായുള്ള ഈ സന്ധിചേരലെന്നും ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.