2012-09-26 18:15:30

ഹ്രസ്വചലച്ചിത്രം
രണ്ടാം വത്തിക്കാന്‍ സൂനഹദോസ്


26 സെപ്റ്റംമ്പര്‍ 2012, വത്തിക്കാന്‍
രണ്ടാം വത്തിക്കാന്‍ സൂനഹോദോസിന്‍റെ സ്പന്ദനങ്ങള്‍ പങ്കുവയ്ക്കുന്ന സിനിമ വത്തിക്കാന്‍ പുറത്തിറക്കും. സഭയിലെ ചരിത്ര സംഭവമായ രണമ്ടാം വത്തിക്കാന്‍ കൗണ്‍സിലിലെ ആപൂര്‍വ്വ മുഹൂര്‍ത്തകള്‍ 16 മില്ലിമീറ്റര്‍ ബ്ലാക്ക് ആന്‍റെ വൈറ്റ് ഫിലിമില്‍ ചിത്രലേഖനം ചെയ്തിട്ടുള്ളതാണ് വത്തിക്കാന്‍റെ സാമൂഹ്യസമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള കൗണ്‍സില്‍ ഹ്രസ്വചലച്ചിത്രമായി പുനരാവിഷ്ക്കരിക്കുന്നതെന്ന്, പദ്ധതിക്ക് നേതൃത്വം വഹിക്കുന്ന ആര്‍ച്ചുബിഷപ്പ് ക്ലാവ്ദിയോ മരീയ ചേല്ലി വെളിപ്പെടുത്തി.

200 മണീക്കൂര്‍ സമയം ചിത്രലേഖനം ചെയ്തിട്ടുള്ള മൂന്നു വര്‍ഷക്കാലം നീണ്ടുനിന്നു, ചരിത്രപ്രധാനമായ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ ഡോക്യുമെന്‍ററി ചിത്രത്തിന്‍റെ മൂലരൂപം വത്തിക്കാന്‍റെ ഫിലിം ശേഖരത്തില്‍നിന്നും എടുത്ത്, പുനഃര്‍സംയോജനംചെയ്താണ് പുതിയ ഡിജിറ്റല്‍ ഫോര്‍മാറ്റിലുള്ള ഹ്രസ്വചലച്ചിത്രം നിര്‍മ്മിക്കുന്നതെന്നും ആര്‍ച്ചുബിഷപ്പ് ചേല്ലി വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു.
1959-ലെ പെന്തക്കൂസ്താ തിരുനാളില്‍ ജോണ്‍ 23-ാമന്‍ പാപ്പാ നടത്തിയ കൗണ്‍സില്‍ പ്രഖ്യപനം, ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍നിന്നുമെത്തിയ 3000-ല്‍ ഏറെ മെത്രാന്മാരുടെ സാന്നിദ്ധ്യത്തിലുള്ള
1962 ഒകട്ബോര്‍ 11-ലെ ഉദ്ഘാടനച്ചടങ്ങ്, വൈവിധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ചുള്ള സഭാ പണ്ഡിതന്മാരുടെ പ്രബന്ധാവതരണങ്ങള്‍, ചര്‍ച്ചാവേദികള്‍, 1965-ലെ അമലോത്ഭവ തിരുനാളില്‍
പോള്‍ 6-ാമന്‍ പാപ്പയുടെ നേതൃത്വത്തിലുള്ള കൗണ്‍സിലിന്‍റെ സമാപനച്ചടങ്ങ് എന്നിവ ചലച്ചിത്രത്തിലെ അപൂര്‍വ്വ മുഹൂര്‍ത്തങ്ങളാണെന്നും ആര്‍ച്ചുബിഷപ്പ് ചേല്ലി വിശദീകരിച്ചു.

ആഗോള സഭാനേതൃത്തിന്‍റെ നെടുംനായകരായി പിന്നീട് ചരിത്രത്തില്‍ രംഗപ്രവേശംചെയ്ത ജോണ്‍ പോള്‍ ഒന്നാമനായ, വെനീസിലെ പാത്രിയാര്‍ക്കിസ് ആര്‍ച്ചുബിഷപ്പ് അല്‍ബീനോ ലൂച്ചിയാനി, ജോണ്‍ പോള്‍ രണ്ടാമനായ പോളണ്ടിലെ ക്രാക്കോയുടെ മെത്രാപ്പോലീത്താ ആര്‍ച്ചുബിഷപ്പ് കാരോള്‍ വോയ്ത്തീവാ, പാപ്പാ ബെനഡിക്ട് 16-ാമന്‍ ആയിത്തീര്‍ന്ന ജെര്‍മ്മനിയിലെ ഫ്രെയ്സിങ്ങ് അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോസഫ് റാത്സിങ്കര്‍ എന്നിവര്‍, സഭയെ ആധുനിക യുഗത്തിലേയ്ക്കു നയിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ സജീവ ഭാഗമാകുന്നത്
ഈ ചലച്ചിത്രത്തിന്‍റെ മറ്റു പ്രത്യേകതകളാണെന്നും ആര്‍ച്ചുബിഷപ്പ് ചേല്ലി വ്യക്തമാക്കി.
കൗണ്‍സിലിന്‍റെ ഉദ്ഘാടന ദിനത്തില്‍ (11 ഓക്ട‍ോബര്‍ 1962) വൈകുന്നേരം വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ കൈകളില്‍ കത്തിച്ച ദീപങ്ങളുമായെത്തിയ ആയിരക്കണക്കിന് തീര്‍ത്ഥാടകരെ
ജോണ്‍ 23-ാം പാപ്പാ തന്‍റെ പഠന മുറിയുടെ ജാലകത്തില്‍നിന്നും ആകസ്മികമായി അഭിസംബോധനചെയ്ത പ്രസിദ്ധമായ ‘നിലാവെട്ടത്തിലെ പ്രബോധന’വും sermon on the moonlit night ഈ ഹ്രസ്വചിത്രത്തിന്‍റെ ഭാഗമായിരിക്കുമെന്നും ആര്‍ച്ചുബിഷപ്പ് ചെല്ലി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.