2012-09-26 18:33:56

സാമൂഹ്യഭദ്രതയ്ക്ക്
നിയമവാഴ്ച അനിവാര്യം


26 സെപ്റ്റംമ്പര്‍ 2012, ന്യൂയോര്‍ക്ക്
മനുഷ്യാവകാശങ്ങള്‍ നിയമവാഴ്ചയാല്‍ സംരക്ഷിക്കപ്പെടണമെന്ന്, വത്തിക്കാന്‍റെ വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ഡോമിനിക്ക് മംമ്പേര്‍ത്തി പ്രസ്താവിച്ചു.
സെപ്റ്റംമ്പര്‍ 25-ാം തിയതി ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ സമ്മേളിച്ച ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കമ്മിഷന്‍റെ 67-ാമത് സമ്മേളനത്തിലാണ് പരിശുദ്ധ സിംഹാസനത്തിന്‍റെ പ്രതിനിധി ഇപ്രകാരം പ്രതികരിച്ചത്.

നീതിനിഷ്ഠവും സമാധാനപൂര്‍ണ്ണവുമായ സമൂഹത്തിന്‍റെ നിലനില്പിന് സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും, രാഷ്ടങ്ങളും അന്തര്‍ദേശിയ സംവിധാനങ്ങളും നിയമവാഴ്ചയ്ക്കും നിയമനടപടികള്‍ക്കും സത്യസന്ധമായി കീഴ്പ്പെടണെന്ന് ആര്‍ച്ചുബിഷപ്പ് മമ്പേര്‍ത്തി അഭിപ്രായപ്പെട്ടു. ആധുനിക ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതയും ബാഹുല്യവുംകൊണ്ട് പുതിയ നിയമ സംവിധാനങ്ങള്‍ പൊട്ടിമുളച്ച് പരസ്പര വിരുദ്ധവും മനുഷ്യാന്തസ്സിനെ വ്രണപ്പെടുത്തുന്നതുമായ അപായാവസ്ഥയിലേയ്ക്ക് നീങ്ങുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി രാഷ്ട്രപ്രതിനിധകളെ ചൂണ്ടിക്കാട്ടി. ജനകീയമെന്ന വ്യാജേന ഇന്ന് രാഷ്ട്രത്തലവന്മാര്‍ എടുക്കുന്ന പക്ഷാപാതപരവും സ്വാര്‍ത്ഥവുമായി നടപടിക്രമങ്ങള്‍ അപകടകരമായ സാമൂഹ്യവ്യതിയാനങ്ങളാണ് വരുത്തിവയ്ക്കുന്നതെന്നും, അവ അടിസ്ഥാന മനുഷ്യാവകാശത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ലംഘനങ്ങളാണെന്നും ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി ആരോപിച്ചു.









All the contents on this site are copyrighted ©.