2012-09-26 18:08:21

മതസൗഹാര്‍ദ്ദം മിഥ്യയല്ലെന്ന്
കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി തവ്റന്‍


26 സെപ്റ്റംമ്പര്‍ 2012, റോം
മതസൗഹാര്‍ദ്ദം മിഥ്യയല്ലെന്ന്, മതാന്തരസംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി തവ്റന്‍ പ്രസ്താവിച്ചു. ബനഡിക്‍ട് 16-ാമന്‍ പാപ്പായുടെ ലബനോണ്‍ സന്ദര്‍ശനത്തെ വിലയിരുത്തിക്കൊണ്ട് മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ്, പാപ്പായ്ക്കൊപ്പം ഉണ്ടായിരുന്ന കര്‍ദ്ദിനാള്‍ തവ്റന്‍ ഇപ്രകാരം പ്രസ്താവിച്ചത്. സെപ്റ്റംമ്പര്‍ 15-ാം തിയതി ലെബനോണിലെ ബര്‍ക്കേയില്‍ സമ്മേളിക്കുകയും പാപ്പായ്ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്ത ആയിരക്കണക്കിന് ക്രൈസ്തവ-മുസ്ലീം യുവജനങ്ങളുടെ കൂട്ടായ്മയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കര്‍ദ്ദിനാള്‍ തവ്റന്‍ മതസൗഹാര്‍ദ്ദത്തിന്‍റെ യാഥാര്‍ത്ഥ്യമാകുന്ന സാദ്ധ്യതകളെക്കുറിച്ച് പരാമര്‍ശിച്ചത്.

മൗലികവാദം ഏതു മതത്തിനും വിനാശകരവുമാണെന്നും, അത് സമൂഹത്തെ ചിഹ്നഭിന്നമാക്കുന്നുവെന്നും കര്‍ദ്ദിനാള്‍ തവ്റാന്‍ പ്രസ്താവിച്ചു. ഇസ്ലാമിക മൗലികവാദം മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും മാനവകുലത്തിനുതന്നെയും ഒരുപോലെ അനിയന്ത്രിതമായ വിനയാണെന്നും; വളര്‍ത്തുന്നതിനും പകരം അത് എല്ലാം തളര്‍ത്തുകയും തകര്‍ക്കുകയുമാണെന്നും കര്‍ദ്ദിനാള്‍ തവ്റന്‍ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.