2012-09-25 15:41:07

യുദ്ധങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്ര നിയമ വ്യവസ്ഥയ്ക്ക‍് നിര്‍ണ്ണായക സ്ഥാനമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗം.


25 സെപ്തംബര്‍ 2012, ന്യൂയോര്‍ക്ക്
യുദ്ധങ്ങള്‍ തടയുന്നതിന് അന്താരാഷ്ട്ര നിയമ വ്യവസ്ഥയ്ക്ക‍് നിര്‍ണ്ണായക സ്ഥാനമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഉന്നതതല യോഗം.
ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്താരാഷ്ട്ര നിയമ വ്യവസ്ഥയോട് യു.എന്‍ അംഗരാഷ്ട്രങ്ങള്‍ പ്രതിജ്ഞാബദ്ധമാകണമെന്നും പ്രസ്തുത യോഗത്തില്‍ ലോക നേതാക്കള്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ നിയമങ്ങളുടെ സാ൪വ്വത്രികതയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രാധാന്യവും ഊന്നിപ്പറഞ്ഞ ഐക്യരാഷ്ട്രസഭയുടെ 67 മത് പൊതുസമ്മേളനത്തിനിടയില്‍ നടന്ന ഒരു ഉന്നതതല യോഗത്തിലാണ് യുദ്ധങ്ങള്‍ തടയാനുള്ള അന്താരാഷ്ട്ര നിയമ വ്യവസ്ഥയുടെ പ്രാധാന്യം ലോക നേതാക്കള്‍ എടുത്തുകാട്ടിയത്. 80 ളം രാഷ്ടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഐക്യരാഷ്ട്രസഭ രൂപീകരിച്ച അന്താരാഷ്ട്ര നിയമങ്ങളുടെ വിപുലമായ ചട്ടക്കൂട് ലോകസമൂഹത്തിന് സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പരസ്പരസഹകരണം വ൪ദ്ധിപ്പിക്കുന്നതിനും ഒരു അടിത്തറയാണെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രസ്താവിച്ചു. രാഷ്ടതലത്തിലും അന്താരാഷ്ട്ര തലത്തിലും നിയമവ്യവസ്ഥ നടപ്പാക്കുന്നതില്‍ എല്ലാ രാഷ്ട്രങ്ങളും സഹകരിക്കണമെന്നും ബാന്‍ കീ മൂണ്‍ പറഞ്ഞു. എക്യരാഷ്ട്രസഭയുടെ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ നിയമചട്ടങ്ങള്‍ ഉള്‍പ്പെടുത്തി ഒരോ രാജ്യങ്ങളിലേയും നിയമപാലന സംവിധാനവും നീതിന്യായ വകുപ്പും പുനഃക്രമീകരിക്കേണ്ടതുണ്ടെന്നും മൂണ്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.