2012-09-25 15:41:17

അക്രമം കൊണ്ട് ക്രിസ്തീയ വിശ്വാസത്തെ തക൪ക്കാന്‍ കഴിയില്ല: ആര്‍ച്ചുബിഷപ്പ് കയിഗ്മ


25 സെപ്തംബര്‍ 2012, അബൂജ
സുരക്ഷാക്രമീകരണങ്ങള്‍ മറികടന്നും വിശ്വസികള്‍ക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഭീതിജനകമാണെന്ന് നൈജീരിയയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ ആ൪ച്ചുബിഷപ്പ് ഇഗ്നേഷ്യസ് അയാവു കൈഗ്മ. സെപ്ററംബര്‍ 23ാം തിയതി ഞായറാഴ്ച ബൗച്ചിയിലെ സെന്‍റ് ജോണ്‍സ് കത്തീഡ്രല്‍ ദേവാലയത്തിലുണ്ടായ ആക്രമത്തെക്കുറിച്ച് പരാമ൪ശിക്കവേയാണ് ആ൪ച്ചുബിഷപ്പ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
അക്രമം കൊണ്ട് ക്രിസ്തീയ വിശ്വാസത്തെ തക൪ക്കാന്‍ കഴിയില്ലെന്ന് പ്രസ്താവിച്ച ആര്‍ച്ചുബിഷപ്പ് ആക്രമണങ്ങളില്‍ നഷ്ടധൈര്യരാകരുതെന്ന് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ഞായറാഴ്ച നടന്ന കാര്‍ ബോംബാക്രമണത്തില്‍ ഒരു സ്ത്രീയും കുട്ടിയും കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ൪ക്ക് നേരെ അക്രമങ്ങള്‍ നടക്കുന്നതുമൂലം നൈജീരിയന്‍ ഭരണകൂടം സുരക്ഷാക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും അക്രമങ്ങള്‍ തുടരുകയാണ്.








All the contents on this site are copyrighted ©.