2012-09-21 09:34:25

‘തദ്ദേശ ജനതയക്ക്’ സുവിശേഷം
‘Status Lacrimabili indorum’ ശതാബ്ദിവര്‍ഷം


20 സെപ്റ്റംമ്പര്‍ 2012, വത്തിക്കാന്‍
തദ്ദേശ ജനതകള്‍ക്ക് ഇനിയും സുവിശേഷ വെളിച്ചം ലഭിക്കേണ്ടതുണ്ടെന്ന്,
ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു. കൊളംമ്പിയായിലെ ബൊഗോട്ടോ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംമ്പര്‍ 18-മുതല്‍ 20-വരെ തിയതികളില്‍ ബൊഗോട്ടോയില്‍
സംഘടിപ്പിച്ച ‘Status Lacrimabili indorum’ ‘കേഴുന്ന തദ്ദേശ ജനതയക്ക്’ എന്ന ചാക്രിക ലേഖനത്തെക്കുറിച്ചുള്ള പഠനശിബരത്തെയാണ് പാപ്പാ ഇങ്ങനെ അഭിസംബോധനചെയ്തത്. ചാക്രിക ലേഖനത്തിന്‍റെ ശതാബ്ദി വര്‍ഷമാണിത്.

കൊളംമ്പിയായിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും ബൊഗോട്ടോ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് റൂബന്‍ സലാസ്സാര്‍ ഗോമസ്സുവഴി അയച്ച പാപ്പായുടെ സന്ദേശം സമ്മേളനം ചര്‍ച്ചാ വിഷയമാക്കി. സംസ്ക്കാരികവും വംശീയവും ഭാഷാപരവുമായ വ്യതിയാനങ്ങളാല്‍ ഒറ്റപ്പെട്ടു കിടക്കുന്ന തദ്ദേശ ജനതകള്‍ക്ക് ക്രിസ്തുവിന്‍റെ സുവിശേഷദീപ്തി ലഭിക്കണം എന്ന ലക്ഷൃവുമായിട്ടാണ് 1912-ല്‍ വിശുദ്ധ പത്താം പിസൂസ് പാപ്പാ ‘Status Lacrimabili indorum’ ‘കേഴുന്ന തദ്ദേശ ജനതയക്ക്’ എന്ന ചാക്രികലേഖനം പ്രബോധിപ്പിച്ചതെന്ന് സന്ദേശത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി. ‘എളിയവര്‍ക്കായ് ചെയ്യുന്നതൊക്കെ എനിക്കായ് ചെയ്യുന്നു,’ എന്നു പറഞ്ഞ് പാവങ്ങളുടെയും പുറന്തള്ളപ്പെട്ടവരുടെയും പക്ഷംചേര്‍ന്ന ക്രിസ്തുവിനെ മാതൃയാക്കിക്കൊണ്ട് ഏതു രാജ്യത്തെയും തദ്ദേശജനതയ്ക്ക് സുവിശേഷം പകര്‍ന്നുകൊടുക്കേണ്ട വലിയ വെല്ലുവിളിയും കടമയും ക്രൈസ്തവരില്‍ നിക്ഷിപ്തമാണെന്ന് പാപ്പാ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ തദ്ദേശവാസികളുടെ ഇടയില്‍നിന്നും ക്രിസ്തുവിന്‍റെ സുവിശേഷ ചൈതന്യത്തില്‍ വളര്‍ന്ന് വിശുദ്ധിയുടെ പടവുകള്‍ കയറിയ സെഫറീനോ നമങ്കൂറാ, ലൗറാ വിക്കൂണാ, ജൂവാന്‍ ദിയേഗോ, റോഡ് ഗൊണ്സാലെസ് എന്നിവരെ പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. തദ്ദേശവാസികളുടെ ഇടയില്‍ സുവിശേഷ ജോലിക്കായി ജീവന്‍ സമര്‍പ്പിച്ച നിരവധിയായ പ്രേഷിതരെയും പാപ്പാ സന്ദേശത്തില്‍ നന്ദിയോടെ ഓര്‍ത്തു.









All the contents on this site are copyrighted ©.