2012-09-20 20:14:44

ഡിജിറ്റല്‍ മാധ്യമ ലോകം -
കൂട്ടിയിണക്കുന്ന സാമൂഹ്യ ശ്രൃംഖല


20 സെപ്റ്റംമ്പര്‍ 2012, റോം
സമൂഹങ്ങളെയും സംസ്ക്കാരങ്ങളെയും കോര്‍ത്തിണക്കുന്ന പുതിയ സാമൂഹ്യ ശ്രൃംഖലയാണ് ഡിജിറ്റല്‍ ലോകമെന്ന്, സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ക്ലാവ്ദിയോ മരിയ ചേല്ലി പ്രസ്താവിച്ചു. നവസുവിശേഷവത്ക്കരണം പ്രതിപാദ്യവിഷയമാക്കി ഒക്ടോബര്‍ 7-ന് ആരംഭിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ 13-ാമത് സമ്മേളനത്തിന് ഒരുക്കമായി ഇറക്കിയ പ്രസ്താവനയിലാണ് ആര്‍ച്ചുബിഷപ്പ് ചേല്ലി ഇങ്ങനെ സമര്‍ത്ഥിച്ചത്.
‘മനുഷ്യമനസ്സുകളെ തട്ടിയുണര്‍ത്താന്‍ കരുത്തുള്ള അത്ഭുതാവഹമായ സാങ്കേതിക കണ്ടുപിടുത്തങ്ങളെ സഭ ഉപയോഗപ്പെടുത്തിക്കൊണ്ട് നവമായ സുവിശേഷ പ്രഘോഷണ സരണികള്‍ തുറക്കണമെന്ന്’
50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉദ്ബോധിപ്പിച്ച, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ Inter mirifica എന്ന മാധ്യമ ലോകത്തെ സ്പര്‍ശിച്ച സഭയുടെ പ്രമാണരേഖയെക്കുറിച്ചും ആര്‍ച്ചുബിഷ്പ്പ് ചേല്ലി തന്‍റെ പ്രസ്താവനയില്‍ പരാമര്‍ശിച്ചു. വിവിര സാങ്കേതികതയുടെ അതിപ്രസരമുള്ള ലോകത്ത് സത്യവും നീതിയും ധര്‍മ്മവും വേര്‍തിരിച്ചുകാട്ടുന്ന സുവിശേഷവത്ക്കരണത്തിന്‍റെ നവമായ മാധ്യമഭാഷ്യം സൃഷ്ടിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്നും ആര്‍ച്ചുബിഷപ്പ് ചേല്ലി തന്‍റെ പ്രസ്താവനയില്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.